ചൂലൂർ സി.എച്ച് സെന്റർ മണി ചലഞ്ച് ഒളവണ്ണ മേഖലാതല ഉൽഘാടനം നടത്തി
ഒളവണ്ണ:
ചൂലൂർ സി.എച്ച് സെന്ററിന്റെ ധനശേഖരണാർത്ഥം നടത്തുന്ന മണി ചലഞ്ച് മേഖലാ തല ഉൽഘാടനം കമ്പിളിപറമ്പ് വാർഡിൽ വെച്ചു നടന്നു. കല്ലേരിപറമ്പ് മോഹനനിൽ നിന്നും തുക സ്വീകരിച്ചുകൊണ്ട് നിയോജകമണ്ഡലം ലീഗ് സെക്രട്ടറി സി. മരക്കാരുട്ടി ഉൽഘാടനം ചെയ്തു. ഒളവണ്ണ ഗ്രാമപ്പഞ്ചായത്ത് അംഗം വെള്ളരിക്കൽ മുസ്തഫ, മേഖലാ ലീഗ് സെക്രട്ടറി സി. ഹാസിഫ്, മേഖലാ യൂത്ത് ലീഗ് ട്രഷറർ കെ.ടി മുനീർ, കമ്പിളിപറമ്പ് ടൌൺ യൂത്ത് ലീഗ് പ്രസിഡണ്ട് സി അഷ്റഫ് തുടങ്ങിയവർ സംബന്ധിച്ചു.