ജൈവ പച്ചക്കറി കൃഷിക്ക് തുടക്കമായി.
പെരുമണ്ണ എ എൽ പി സ്കൂളിൽ ജൈവ പച്ചക്കറി കൃഷിക്ക് തുടക്കമായി. സ്കൂൾ പി ടി എ, അധ്യാപകർ, കുട്ടികൾ, രക്ഷിതാക്കൾ എന്നിവരുടെ സഹകരണത്തോടെയാണ് സ്കൂളിന്റെ സമീപത്തുള്ള വയലിൽ കൃഷി ആരംഭിച്ചത്.
പെരുമണ്ണ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ഷാജി പുത്തലത്ത് തൈകൾ നട്ട് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. എം എ പ്രതീഷ്, വാർഡ് മെമ്പർ എൻ. കെ റംല, പഞ്ചായത്ത് കൃഷി ഓഫീസർ ശ്യാം ദാസ്, സ്കൂൾ ഹെഡ്മിസ്ട്രെസ് ശ്രീമതി. എൻ മിനിത,സ്കൂൾ പി ടി എ പ്രസിഡന്റ് ശ്രീ. ടി ടി സുബ്രഹ്മണ്യൻ, എം പി ടി എ പ്രസിഡന്റ് ശ്രീമതി. വി.ഷെറീന, അധ്യാപകരായ പി കെ അഖിലേഷ്, കെ ഇ നജീബ്, പി എം മുഹമ്മദലി, കെ പി അരുൺകുമാർ, എം ജിഷ, പി കെ റസിയ എന്നിവർ സംബന്ധിച്ചു.
സ്‌കൂളിനോട് ചേർന്നുള്ള 15 സെന്റ് സ്ഥലത്ത് പയർ, വെണ്ട, ചീര, വഴുതിന, മുളക്, തക്കാളി, വെള്ളരി, പടവലം തുടങ്ങി വിവിധയിനം പച്ചക്കറികളാണ് കൃഷിച്ചെയ്യുന്നത്.