ഏഴാമത് സംസ്ഥാന സോഫ്റ്റ് ബേസ്ബോൾ സീനിയർ ചാമ്പ്യൻഷിപ്പിൽ പത്തനംതിട്ടയും മലപ്പുറവും ചാമ്പ്യൻമാർ
കോടഞ്ചേരി: ഏഴാമത് സംസ്ഥാന സോഫ്റ്റ് ബേസ്ബോൾ സീനിയർ ചാമ്പ്യൻഷിപ്പിൽ പത്തനംതിട്ടയും മലപ്പുറവും ചാമ്പ്യൻമാരായി. പുരുഷ വിഭാഗം ഫൈനലിൽ പത്തനംതിട്ട മലപ്പുറത്തെ 18-17 നു പരാജയപ്പെടുത്തി ചാമ്പ്യൻമാരായി. മൂന്നാം സ്ഥാന മത്സരത്തിൽ കാസർകോട് ജില്ല തൃശ്ശൂരിനെ 31-29ന് പരാജയപ്പെടുത്തി.
വനിത വിഭാഗത്തിൽ മലപ്പുറം ജില്ല തൃശ്ശൂരിനെ 29-27 ന് പരാജയപ്പെടുത്തി ചാമ്പ്യൻമാരായി. മൂന്നാം സ്ഥാന മത്സരത്തിൽ പാലക്കാട് ജില്ല കോഴിക്കോടിനെ 11-10 ന് തോൽപ്പിച്ചു.
സമാപന സമ്മേളനം കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ സംസ്ഥാന പ്രസിഡന്റ് ഗിരീഷ് ജോൺ മുഖ്യഥിതിയായിരുന്നു. സീനിയർ വൈസ് പ്രസിഡന്റ് കെ.എം ജോസഫ് അധ്യക്ഷത വഹിച്ചു. സോഫ്റ്റ് ബേസ് ബോൾ ഫെഡറേഷൻ ഒബ്സർവർ ഗുജറാത്തുകാരനായ ഡിക്ഷിഡ് ഡി പാലീക്ഷ ചടങ്ങിൽ വിശിഷ്ടാത്ഥിതിയായിരുന്നു.
എബി മോൻ മാത്യു, നോബിൾ കുര്യാക്കോസ്, ഷിജോ സ്കറിയ, രജനി സോമൻ, സിന്ദു ഷിജോ, വിപിൻ സോജൻ എന്നിവർ പ്രസംഗിച്ചു.
മൂന്നാം സ്ഥാന വിജയികൾക്ക് ഡിക്ഷിഡ് ഡി പാലീക്ഷയും, രാണ്ടാം സ്ഥാനക്കാർക്ക് അലക്സ് തോമസ് ചെമ്പകശ്ശേരിയും ചാമ്പ്യൻമാർക്ക് പ്രസിഡന്റ് ഗിരീഷ് ജോണും ട്രോഫികൾ വിതരണം ചെയ്തു. സംസ്ഥാന അസോസിയേഷൻ ജനറൽ സെക്രട്ടറി എഡ്വേർഡ് പി.എം നന്ദിയും പറഞ്ഞു.