പെരിയാർ അതിസാഹസികമായി നീന്തി കടന്ന് അത്ഭുതം സൃഷ്ട്ടിച്ച
ആസിം വെളിമണ്ണക്ക് സ്വീകരണവുംഅനുമോദന സംഗമവും
മടവൂർ
പെരിയാർ അതിസാഹസികമായി നീന്തി കടന്ന് അത്ഭുതം സൃഷ്ട്ടിച്ച ആസിം വെളിമണ്ണയെ ഹൈടെക് സ്പോട്സ് സെന്റർ മുട്ടാഞ്ചേരിയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു ,
ചടങ്ങ് കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ബാബുകളത്തൂർ ഉദ്ഘാടനം ചെയ്തു. ഇരു കൈകളും ഇല്ലാതെയും 90% വൈകല്യവുമുള്ള ആസിമിന്റെ മനസ്സാനിധ്യവും ധൈര്യവും എല്ലാ പ്രതിസന്ധികളെയും അതിജയിക്കാനുള്ള കഴിവും ലോകത്തിന് തന്നെ വലിയ മാതൃകയയും വലിയ സാമൂഹിക സന്ദേശവുമാണെന്ന് ശ്രീ ബാബു പറഞ്ഞു ,
ചടങ്ങിൽ വാർഡ് മെമ്പർ പി കെ ഇ ചന്ദ്രൻ അധ്യക്ഷത വഹിച്ചു .
കുന്ദമംഗലം സർക്കിൾ ഇൻസ്പെക്ടർ ശ്രീ യൂസഫ് മുഖ്യാതിഥി ആയി പങ്കെടുത്തു. ആസിമിന് ഉള്ള ഉപഹാരം ശ്രീ ബാബുകളത്തൂർ നൽകി.
ശ്രീ യൂസഫ് സർ ശ്രീ പി റസാഖ് എന്നിവർ ആസിമിനെ പൊന്നാടയണിയിച്ചു.
വിത്യസ്ത മേഖലയിൽ മികവ് തെളിയിച്ചവർക്ക് മടവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ അടുക്കത്ത് രാഘവൻ ഉപഹാരങ്ങൾ സമർപ്പിച്ചു.
ജില്ലാ സ്പോർട്സ് കൗൺസിൽ സഹകരണത്തോടെ ഹൈടെക് സ്വിമ്മിംഗ് പൂളിൽ നിന്ന് ഒരു മാസത്തെ നീന്തൽ പരിശീലനം പൂർയാക്കിയ വിദ്യാർത്ഥികൾക്ക് ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി പി ടി എം ഷറഫുന്നീസ ടീച്ചർ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി ശ്രീ സുലൈമാൻ അനുമോദന പ്രഭാഷണം നടത്തി ,
ആശംസകൾ അർപ്പിച്ച് കൊണ്ട് കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി സലീന സിദ്ധീഖലി .
മടവൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി കെ വി ലളിത. വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേയ്സൺ ശ്രീമതി ബുഷ്റ പുളോട്ടുമ്മൽ , ആരോഗ്യ വിദ്യാഭ്യാസ ചെയർപേയ്സൺ ശ്രീമതി ഷൈനി പ്രജിത്ത് . ബ്ലോക്ക് മെമ്പർ ഷിൽന ഷിജു, അക്വറ്റിക് അസോസിയേഷൻ സെക്രട്ടറി ശ്രീ സി സി ജോളി, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ അസിസ് സി പി, സി ബി നികിത , സന്തോഷ് മാസ്റ്റർ . സോഷ്‌മസുർജിത്ത്, അസീസ് മാസ്റ്റർ . ജസി ടീച്ചർ, പി രഘു, ഒ കെ ഇസ്മാഈൽ, സലീം മുട്ടാഞ്ചേരി , വൈശാഖ് മുട്ടാഞ്ചേരി . അൻവർ ചക്കാലക്കൽ . കെ കെ സക്കീർ മാസ്റ്റർ .കെ പി പ്രജീഷ്. വി സി റിയാസ് ഖാൻ . സൈനുദ്ദീൻ മടവുർ , യുവി മുഹമ്മദ് മൗലവി . ഹനീഫ വള്ളിൽ . അമൽ മാസ്റ്റർ, ഇല്യാസ് മാസ്റ്റർ . വിജിത്ത് മാസ്റ്റർ , പി റസാഖ് എന്നിവർ സംസാരിച്ചു ,
എ പി യൂസഫ് അലി മടവൂർ സ്വാഗതവും ഗിരിഷ് ചാത്തനാറമ്പത്ത് നന്ദിയും പറഞ്ഞു.