കേരള എയ്ഡഡ് സ്കൂൾ നോൺ ടീച്ചിംഗ് സ്റ്റാഫ് അസോസിയേഷൻ കോഴിക്കോട് ജില്ലാ കമ്മിറ്റി കോഴിക്കോട് ജില്ലാ വിദ്യാഭ്യാസ ഓഫീസർ മുമ്പാകെ
നിവേദനം നൽകി
കോഴിക്കോട്:
കേരള എയ്ഡഡ് സ്കൂൾ നോൺ ടീച്ചിംഗ് സ്റ്റാഫ് അസോസിയേഷൻ കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ജില്ലാ വിദ്യഭ്യാസ ഓഫീസർക്ക് നിവേദനം നൽകി.
സർക്കാർ ഉത്തരവ് നമ്പർ:28/2021 തിയ്യതി 12/2/2021 പ്രകാരം ജീവനക്കാർക്ക് ശംബള പരിഷ്ക്കരണം നടത്തുവാൻ ഉത്തരവായിട്ടുള്ളതും മാർച്ചിലെ ശമ്പളത്തോടൊപ്പം പരിഷ്കരിച്ച ശമ്പളവും, ഡി എ അരിയറും നൽകേണ്ടതാണ്.സ്പാർക്കിൽ ശബള പരിഷ്ക്കരണം നടത്തുന്നതിന് മുമ്പായി നിലവിൽ ലഭിക്കാനുള്ള എല്ലാ അരിയറുകളും മാറേണ്ടതാണ്.ഇതിൽ പ്രകാരം സ്കൂളിൽ നിന്നും ജില്ലാ വിദ്യഭ്യാസ ഓഫീസിൽ സമർപ്പിച്ചിട്ടുള്ള എല്ലാ അരിയർ ബില്ലുകളും പാസാക്കുന്നതിനായി സമീപിക്കുമ്പോൾ അരിയർ നോട്ടിങ്ങ് നടത്തി കൊടുത്താൽ മാത്രമേ സാധിക്കു എന്ന് നിർബന്ധം പിടിക്കുന്നു.
എന്നാൽ വി എച്ച് എസ് ഇ വിഭാഗം ബില്ലുകൾ സ്പാർക്ക് നിലവിൽ വന്നതിനു ശേഷം അമ്പിസ്റ്റൻ്റ് ഡയറക്ടർ ഓഫീസിൽ നിന്നും അരിയർ നോട്ടിങ്ങ് ഇല്ലാതെ പാസാക്കി നൽകുന്നുണ്ട്.
അരിയർ നോട്ടിങ്ങ് നടത്തേണ്ട കാരണത്താൽ ബില്ലുകൾ പാസാക്കാനുള്ള താമസം ഒഴിവാക്കണമെന്നും
നിലവിൽ ഓഫീസിൽ സമർപ്പിച്ചിട്ടുള്ള ബില്ലുകൾ, സറണ്ടർ ബില്ലുകൾ എന്നിവ എത്രയും വേഗം പാസാക്കി നൽകുന്നതിനും നടപടി സ്വീകരിക്കണമെന്നും കേരള എയ്ഡഡ് സ്കൂൾ നോൺ ടീച്ചിംഗ് സ്റ്റാഫ് അസോസിയേഷൻ കോഴിക്കോട് ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു.
ചടങ്ങിൽ
ജില്ലാ പ്രസിഡന്റ് അസ്‌ക്കർ, ട്രഷറർ സാജിദ് റഹ്മാൻ, വൈ. പ്രസിഡന്റ് ഹഖ്, മുൻ പ്രസിഡന്റ് അസ്ഹർ, ജൈസൽ, ആസിഫ്, യൂനുസ്, ഉവൈസ്, ഇഫ്ളു റഹ്മാൻ, ഫാരിസ് തുടങ്ങിയവർ പങ്കെടുത്തു