കളത്തുംതൊടി വാര്യംവീട് റോഡ് പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു
ഒളവണ്ണ ഗ്രാമപഞ്ചായത്തിൽ പ്രവൃത്തി പൂർത്തീകരിച്ച കളത്തും തൊടി വാര്യംവീട് റോഡ് പി.ടി.എറഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു. എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച 4.5 ലക്ഷം രൂപ ചെലവിലാണ് ഈ റോഡ് കോൺക്രീറ്റ് ചെയ്ത് ഗതാഗത യോഗ്യമാക്കിയത്.
ഒളവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ശാരുതി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എ.പി സെയ്താലി, ഗ്രാമപഞ്ചായത്ത് മെമ്പർ പി രാധാകൃഷ്ണൻ, വി ശ്രീജ, ടി.പി സുമ സംസാരിച്ചു.