Peruvayal News

Peruvayal News

നിയമസഭാ സമ്മേളനം വെള്ളിയാഴ്ച തുടങ്ങും,


നിയമസഭാ സമ്മേളനം വെള്ളിയാഴ്ച തുടങ്ങും, മാര്‍ച്ച്‌ 11-ന് ബജറ്റ്
തിരുവനന്തപുരം: കേരള നിയമസഭയുടെ ബജറ്റ് സമ്മേളനം വെള്ളിയാഴ്ച തുടങ്ങും. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാവും ബജറ്റ് സമ്മേളനം ആരംഭിക്കുക. രണ്ട് ദിവസത്തെ അവധിക്ക് ശേഷം തിങ്കളാഴ്ച സഭ വീണ്ടും ചേരും. അന്തരിച്ച തൃക്കാക്കര എംഎല്‍എ പി.ടി.തോമസിന് അനുശോചനം അര്‍പ്പിച്ച്‌ സഭ അന്നേക്ക് പിരിയും. ഫെബ്രുവരി 22,23,24 തീയതികളില്‍ ഗവണര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന് മേലുള്ള ചര്‍ച്ച സഭയില്‍ നടക്കും. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമടക്കമുള്ളവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കും.

മാര്‍ച്ച്‌ 11-നാണ് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ ധനബജറ്റ് അവതരിപ്പിക്കുന്നത്. 14,15,16 തീയതികളില്‍ ബജറ്റിലുള്ള പൊതുചര്‍ച്ച സഭയില്‍ നടക്കും. വോട്ട് ഓണ്‍ അക്കൗണ്ട് 22-നാണ്. നടപടികള്‍ പൂ‍ര്‍ത്തിയാക്കി ഫെബ്രുവരി 23-ന് സഭ പിരിയും. കൊവിഡ് കാലത്തും രാജ്യത്തേറ്റവും ദിവസം സമ്മേളിച്ചത് കേരള നിയമസഭയാണെന്നും ആകെ പാ‍ര്‍ലമെന്‍്റ ദിനങ്ങളേക്കാള്‍ ഒരു ദിവസം അധികം കേരള നിയമസഭ ചേ‍ര്‍ന്നിട്ടുണ്ട് സ്പീക്ക‍ര്‍ എംബി രാജേഷ് പറഞ്ഞു.
Don't Miss
© all rights reserved and made with by pkv24live