Peruvayal News

Peruvayal News

പൾസ് പോളിയോ പരിപാടി: തിരുവമ്പാടിയിൽ വിപുലമായ മുന്നൊരുക്കം


പൾസ് പോളിയോ പരിപാടി: തിരുവമ്പാടിയിൽ വിപുലമായ മുന്നൊരുക്കം



2022 ഫെബ്രുവരി 27ന് ഞായറാഴ്ച നടത്തുന്ന പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടിയുടെ ഭാഗമായി തിരുവമ്പാടി ഗ്രാമ പഞ്ചായത്തിൻ്റയും കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെയും നേതൃത്വത്തിൽ പോളിയോ ബൂത്തുകളിൽ ചുമതലയുള്ള വളണ്ടിയർമാർക്ക് പരിശീലനം നടത്തി.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മേഴ്സി പുളിക്കാട്ട്
പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് കെ.എ. അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റംല ചോലക്കൽ,
വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി
ചെയർപേഴ്സൺ ലിസി അബ്രഹാം, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രാമചന്ദ്രൻ കരിമ്പിൽ,  ഹെൽത്ത് ഇൻസ്പെക്ടർ എം.സുനീർ, വാർഡ് മെമ്പർമാരായ ലിസി സണ്ണി, ബീന പി., അംഗനവാടി ടീച്ചർ സുബൈദ എന്നിവർ സംസാരിച്ചു. പരിശീലന പരിപാടിയിൽ ഡോ. നിഖില കെ (മെഡിക്കൽ ഓഫീസർ FHC തിരുവമ്പാടി) ഷില്ലി എൻ.വി(PHN) എന്നിവർ പൾസ് പോളിയോ പരിപാടിയെ കുറിച്ച് ക്ലാസ് എടുത്തു.
തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ 5 വയസ്സിൽ താഴെ പ്രായമുള്ള 1920 കുട്ടികൾക്കാണ് തുള്ളിമരുന്ന് നൽകേണ്ടത്. ഇതിനായി വിവിധ പ്രദേശങ്ങളിൽ 33 ബൂത്തുകൾ സജ്ജീകരിച്ചിട്ടുണ്ട്. പരിപാടിയുടെ വിജയത്തിനായി ആരോഗ്യ പ്രവർത്തകരുടെയും ആശാ പ്രവർത്തകരുടെയും അംഗൻവാടി വർക്കർമാരുടെയും കുടുംബശ്രീ പ്രവർത്തകരുടെയും സന്നദ്ധ പ്രവർത്തകരുടെയും
നേതൃത്വത്തിൽ വീടുകൾ കയറി വാക്സിനേഷൻ കാർഡ് വിതരണവും ബോധവൽക്കരണ പരിപാടികളും ആരംഭിച്ചിട്ടുണ്ട്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് തുള്ളിമരുന്ന് നൽകുന്നതിനായി ബൂത്തുകളിലെ സമയക്രമീകരണ അറിയിപ്പുകൾ രക്ഷിതാക്കൾക്ക് നൽകുന്നുണ്ട്.
Don't Miss
© all rights reserved and made with by pkv24live