ലാഡാക്കിൽ നിന്നും കന്യാകുമാരിവരെ നിർത്താതെ കുറഞ്ഞ സമയത്തിനുള്ളിൽ കാറിൽ സഞ്ചരിച്ച് ലിംക്ക ബുക്ക് ഓഫ് റെക്കോർഡിലേക്ക്
ലാഡാക്കിൽ നിന്ന് കന്യാകുമാരിവരെ നിർത്താതെ കുറഞ്ഞ സമയത്തിനുള്ളിൽ കാറിൽ സഞ്ചരിച്ചു
മലയിടുക്കുകളും ദുർഘടമായ പാതയും കാലാവസ്ഥ വ്യതിയാനങ്ങളും അതിജീവിച്ച് ലിംക്ക ബുക്ക് ഓഫ് റെക്കോർഡിലേക്ക് കാറോടിച്ചു കയറിയ ഫറൂഖ് കോളേജ് സ്വദേശിയും രാമനാട്ടുകര റെസ്ക്യൂ ടീം മെമ്പറുമായ ബിബിൻ കൃഷ്ണനെ രാമനാട്ടുകര പോലീസ് എയ്ഡ്പോസ്റ്റിൽ വച്ചു റെസ്ക്യൂ ടീം ആദരിച്ചു.
കോഴിക്കോട് ട്രാഫിക് അസിസ്റ്റന്റ് കമ്മീഷണർ (സൗത്ത് )പ്രകാശ് പടന്ന സർ ഉപഹാരം നൽകി. ഫറോക്ക് ജോയിൻ RTO സാജു എ ബക്കർ പൊന്നാട അണിയിച്ചു.ചടങ്ങിൽ രാമനാട്ടുകര എയ്ഡ്പോസ്റ്റ് SI അരവിന്ദൻ അധ്യക്ഷത വഹിച്ചു. ഫറോക് SI ഷുഹൈബ്,റെസ്ക്യൂ മെമ്പർമാർ ആയ ശരത് കള്ളികൂടം,രാജേഷ്,ബഷീർ,വിനോയ്, ഗിരീഷ്,ചന്ദ്രദാസൻ എന്നിവർ പങ്കെടുത്തു.