Peruvayal News

Peruvayal News

ചൂലൂർ സി.എച്ച് സെന്റർ മണി ചലഞ്ച് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു


ചൂലൂരിലെ സി.എച്ച്‌ സെന്ററിന്റെ ധനശേഖരണത്തിന് നടത്തുന്ന മണി ചലഞ്ചിന്റെ ഉദ്ഘാടനം സെന്റര്‍ ജനറല്‍ സെക്രട്ടറി കെ.എ.
ഖാദര്‍ മാസ്റ്ററില്‍നിന്ന് കൂപ്പണ്‍ സ്വീകരിച്ച്‌ മുസ്‍ലിംലീഗ് ഉന്നതാധികാരസമിതി അംഗം പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. രോഗികളും കൂട്ടിരിപ്പുകാരുമായി ദിനേന നൂറോളം ആളുകള്‍ക്ക് താമസവും ഭക്ഷണവും സെന്ററില്‍ നല്‍കുന്നുണ്ട്. ആംബുലന്‍സ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. നിര്‍മാണ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട കടം വീട്ടാനും രോഗികള്‍ക്ക് മരുന്നു വാങ്ങാനും സെന്ററിന്റെ നടത്തിപ്പിന് ഫണ്ട്‌ കണ്ടെത്താനുമാണ് മണി ചലഞ്ച് പ്രഖ്യാപിച്ചത്.

200 രൂപയുടെ മണി ചലഞ്ചാണ് നടത്തുന്നത്. ഫെബ്രുവരി 10 മുതല്‍ 20 വരെയുള്ള ദിവസങ്ങളിലാണ് ഫണ്ട് ശേഖരണം. മണി ചലഞ്ച് കാമ്ബയിന്‍ ജനറല്‍ കോഓഡിനേറ്റര്‍ ഒ.എം. നൗഷാദ്, നിയോജകമണ്ഡലം മുസ്‍ലിം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി കുഞ്ഞിമരക്കാര്‍ മലയമ്മ, ആരിഫ് കളന്‍തോട് തുടങ്ങിയവര്‍ പങ്കെടുത്തു. 
Don't Miss
© all rights reserved and made with by pkv24live