മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുവദിച്ച അഞ്ചുലക്ഷം രൂപ വിനിയോഗിച്ച് നിര്‍മിച്ച മാവൂർ ചെറൂപ്പ വില്ലേരിത്താഴം -പാലത്തും തലക്കല്‍ റോഡിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി.ഉമ്മര്‍മാസ്റ്റർ നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ജയശ്രീ ദിവ്യപ്രകാശ്, മെംബര്‍മാരായ എം.പി. കരീം, ശ്രീജ ആറ്റാഞ്ചേരി മീത്തല്‍, ഫാത്തിമ ഉണിക്കൂര്‍, ഗീതാമണി എന്നിവര്‍ സംബന്ധിച്ചു.