തലക്കുളത്തൂർ:
നമുക്കിടയിൽ വസിക്കുന്ന മനോനില തെറ്റിയവരെ കാണാനും അവരോടൊത്തു ചേരാനും സമൂഹത്തിനൊന്നടങ്കം വിദ്യ നൽകി കൊണ്ടിരിക്കുന്ന എം.ഇ. എസ് പ്രസ്ഥാനത്തിന് മാത്രമെ കഴിയു എന്ന് തലക്കുളത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി. പ്രമീള അഭിപ്രായപ്പെട്ടു.
മാനസിക- സാമൂഹിക പുനരധിവാസ കേന്ദ്രമായ തലക്കുളത്തൂരിലെ മാനസ് അന്തേവാസികളോടൊത്തൊരു പകൽ, "സാന്ത്വനം" എന്ന പേരിൽ എം. ഇ. എസ് കോഴിക്കോട് താലൂക്ക് കമ്മിറ്റി സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. എം.ഇ.എസ് കോഴിക്കോട് താലൂക്ക് പ്രസിഡണ്ട് ഹാഷിം കടാകലകം അധ്യക്ഷത വഹിച്ചു. എം.ഇ.എസ് ജില്ലാ പ്രസിഡണ്ട് പി.കെ അബ്ദുൽ ലത്തീഫ് മുഖ്യ പ്രഭാഷണം നടത്തി. മാനസ് കോർഡിനേറ്റർ അഷ്റഫ് ചേലാട്ട്, മാനേജർ മൊയ്തീൻ കോയ എന്നിവർ സംസാരിച്ചു. താലുക്ക് സെക്രട്ടറി അഡ്വ. ഷമീം പക്സാൻ സ്വാഗതവും ട്രഷറർ എം. അബ്ദുൽ ഗഫൂർ നന്ദിയും പറഞ്ഞു. തുടർന്ന് കലാ പരിപാടികൾ നടന്നു. താലൂക്ക് ഭാരവാഹികളായ സാജിദ് തോപ്പിൽ, കോയട്ടി മാളിയേക്കൽ, എം.സി.പി വഹാബ്, ഫിർബി, ഹാഷിർ.ബി വി, റാഫി, എന്നിവർ നേതൃത്വം നൽകി.