ഹയർസെക്കൻഡറി സ്കൂളുകളിൽ അനദ്ധ്യാപകരുടെ നിയമനവുമായി ബന്ധപ്പെട്ട് കൊണ്ട് കോഴിക്കോട് എംഎൽഎ തോട്ടത്തിൽ രവീന്ദ്രന് നിവേദനം കൈമാറി
കോഴിക്കോട്:
ഹയർസെക്കൻഡറി സ്കൂളുകളിൽ അനദ്ധ്യാപകരെ നിയമിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്
കേരള എയ്ഡഡ് സ്കൂൾ നോൺ ടീച്ചിംഗ് സ്റ്റാഫ് അസോസിയേഷൻ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോഴിക്കോട് എംഎൽഎ തോട്ടത്തിൽ രവീന്ദ്രന് നിവേദനം കൈമാറി. ഹയർസെക്കൻഡറിയിൽ നാളിതുവരെയായി യാതൊരുവിധത്തിലുള്ള അനധ്യാപകരുടെ നിയമനം നടന്നിട്ടില്ല.
ഹയർ സെക്കൻഡറിയിൽ അനദ്ധ്യാപകരെ നിയമനം നടത്തണമെന്ന ഹൈക്കോടതി വിധി ഉണ്ടായിട്ടുപോലും യാതൊരു വിലയും കൽപ്പിക്കാതെ ആണ് കാര്യങ്ങൾ മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്. ഇതുമൂലം ഹൈസ്കൂളിലെ അനധ്യാപക ജീവനക്കാർക്ക് ജോലിഭാരം കൂട്ടുകയാണ്. ഹൈസ്കൂളിൽ വർക്ക് ചെയ്തുകൊണ്ടിരിക്കുന്ന ഒരു അനധ്യാപകൻ ഹയർ സെക്കൻഡറി തലത്തിൽ ഉള്ള ജോലികളും ചെയ്തു പോരേണ്ട അവസ്ഥയിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. ഇതിനെതിരെ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ പലതരത്തിലുള്ള ശക്തമായ പ്രതിഷേധങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്.
ചടങ്ങിൽ കോഴിക്കോട് ജില്ലാ സെക്രട്ടറി ആന്റണി ജയിംസ്, പ്രസിഡണ്ട് വിപി അസ്കർ, മറ്റു ജില്ലാ ഭാരവാഹികളായ അബൂബക്കർ ഫറോക്ക്, എൻ എം എം അസർ കോഴിക്കോട്, അജ്മൽ റഹ്മാൻ തുടങ്ങിയവർ സംബന്ധിച്ചു