യുവാക്കൾ ജനസേവകരാവണം: ഡോ.ഹുസൈൻ മടവൂർ
യുവാക്കൾ ജനസേവന രംഗത്ത് സജീവമാവണമെന്ന് ഡോ.ഹുസൈൻ മടവൂർ അഭ്യർത്ഥിച്ചു.
മുസ്ലിം യൂത്ത് ലീഗ് മടവൂരിൽ സംഘടിപ്പിച്ച ഫജ്ർ യൂത്ത് ക്ലബ്ബ് സംഗമത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
യുവത്വം അനുഗ്രഹീത കാലമാണ്. അത് നന്മക്ക് വേണ്ടിയാണ് ചെലവഴിക്കേണ്ടത്.
നമ്മുടെ സഹായമാവശ്യമുള്ളവർക്കെല്ലാം നാം സഹായമെത്തിക്കണം.
അതിൽ രാഷ്ട്രീയമോ മതമോ ജാതിയോ നോക്കേണ്ടതില്ല. മനുഷ്യരാശിക്ക് വേണ്ടി നിയോഗിക്കപ്പെട്ട ഉത്തമ സമൂഹമാണ് നിങ്ങൾ എന്ന ഖുർആനിന്റെ പ്രസ്താവന അതിരുകളില്ലാത്ത മനുഷ്യ സ്നേഹമാണ് പഠിപ്പിക്കുന്നത്. അദ്ദേഹം വിശദീകരിച്ചു. ഫജ്ർ യൂത്ത് ക്ലബ്ബിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് ജില്ലാ യൂത്ത് ലീഗ് ജനറൽ സെക്രട്ടരി മൊയ്തീൻ കോയ വിശദീകരിച്ചു.