മാവൂർ ടൗൺ റസിഡന്റ്സ് അസോസിയേഷൻ വാർഷിക ജനറൽ ബോഡിയോഗവും കലാവിരുന്നും മാവൂർ ബഡ്സ് സ്കൂൾ ഹാളിൽ മാവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പുലപ്പാടി ഉമ്മർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
മാവൂർ:
മാവൂർ ടൗൺ റസിഡന്റ്സ് അസോസിയേഷൻ വാർഷിക ജനറൽ ബോഡിയോഗവും കലാവിരുന്നും മാവൂർ ബഡ്സ് സ്കൂൾ ഹാളിൽ മാവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പുലപ്പാടി ഉമ്മർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് മെംബർ സുധ കമ്പളത്ത് മുഖ്യാതിഥിയായി. ബഡ്സ് സ്കൂളിലേക്ക് റസിഡന്റ്സ് അസോസിയേഷൻ നൽകുന്ന ഫാനുകൾ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. ഉമ്മർ മാസ്റ്ററും സുധ കമ്പളത്തും പ്രിൻസിപ്പൽ പി. സരസ്വതിക്ക് കൈമാറി. മൊബൈൽ ഫോട്ടോഗ്രഫി മത്സര വിജയികൾക്കും ഓണാഘോഷ ഗൃഹാങ്കണ പൂക്കള മത്സര വിജയികൾക്കുമുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. സ്‍പെഷൽ ബ്രാഞ്ച് എ.എസ്.ഐ സജീഷ്, ബഡ്സ് സ്കൂൾ പ്രിൻസിപ്പൽ സരസ്വതി, ഗായകനും മിമിക്രി കലാകാരനുമായ സലാം കുറ്റിക്കുളം, വനിത വിങ് സെക്രട്ടറി കെ. ഫഹ് മിദ, അസോസിയേഷൻ വൈസ് പ്രസിഡന്റ് എം.പി. മുഹമ്മദലി, ജോയന്റ് സെക്രട്ടറി ടി.എം. അബൂബക്കർ, ടി. മഹ്റൂഫ് അലി, സൈക്ക സലീം എന്നിവർ സംസാരിച്ചു. പ്രസിഡന്റ് കെ.വി. ഷംസുദ്ദീൻ ഹാജി അധ്യക്ഷത വഹിച്ചു. സെക്രട്ടറി റഹീം പൂളക്കോട് റിപ്പോർട്ടും ട്രഷറർ സി.കെ. അഷ്റഫ് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ട്രഷറർ സി.കെ. അഷ്റഫ് സ്വാഗതവും ജോയൻറ് സെക്രട്ടറി വി.എൻ. അബ്ദുൽ ജബ്ബാർ നന്ദിയും പറഞ്ഞു.