Peruvayal News

Peruvayal News

ബിരിയാണി ചലഞ്ചിലൂടെ കൊല്ലരുകണ്ടി രാജന് ഫണ്ട് കൈമാറി


ബിരിയാണി ചലഞ്ചിലൂടെ കൊല്ലരുകണ്ടി രാജന്
ഫണ്ട് കൈമാറി

കുറ്റിക്കാട്ടൂർ : 
A W H എഞ്ചിനീയറിംഗ് കോളേജിനു സമീപം താമസിക്കുന്ന കൊല്ലരുകണ്ടി രാജൻ ചികിത്സാ ധനശേഖരണാർത്ഥം  സംഘടിപ്പിച്ച ബിരിയാണി ചലഞ്ചിലൂടെ സമാഹരിച്ച 420,000 രൂപ രാജന് കൈമാറി
 രണ്ട് വർഷം മുൻപ് പക്ഷാഘാതം  വന്ന് തളർന്നുപോയ രാജൻ്റെ കുടുംബത്തെ സഹായിക്കുന്നതിനു വേണ്ടിയാണ് ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചത് . പെരുവയൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അനീഷ് പാലാട്ടും ജനകീയ സമിതി കൺവീനർ A M ബാബു രാജനും 420000 രൂപയുടെ ചെക്ക് രാജന് കൈമാറി ചടങ്ങിൽ പെരുവയൽ ഗ്രാമപഞ്ചായത്തംഗം  എം.പി സലിം അദ്ധ്യക്ഷത വഹിച്ചു , ട്രഷറർ സിദ്ധാർത്ഥൻ വരവ് ചിലവ് കണക്കുകൾ അവതരിപ്പിച്ചു ,പി .എം ബാബു ,എം ടി മാമുക്കോയ, എന്നിവർ ആശംസകൾ അർപ്പിച്ച  ചടങ്ങിൽ കൈരളി സ്വയം സഹായ സംഘം പ്രസിഡന്റ് എരിക്കഞ്ചേരി മോഹനൻ നന്ദി പറഞ്ഞു.
Don't Miss
© all rights reserved and made with by pkv24live