കേരള പാരാമെഡിക്കൽ ലബോറട്ടറി ഓണേഴ്സ് ഫെഡറേഷൻ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ട്രേറ്റ് കൂട്ട ധർണ്ണ നടത്തി കോവിഡ് RTPCR ആന്റിജൻ ടെസ്റ്റ് നിരക്ക് കുറച്ച സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് നടന്ന ധർണ്ണ KPLOF സംസ്ഥാന പ്രസിഡണ്ട് അബ്ദുൾ അസീസ് അരീക്കര ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി മനോജ് കുമാർ അധ്യക്ഷത വഹിച്ചു.
സന്തോഷ് കുമാർ, പി.പ്രദീപ് കുമാർ ,വിനീഷ് , വിനോദ്, ഷനിൽകുമാർ, ശ്രീജിത്ത് ജി. നായർ , കെ.വി.എം. ഫിറോസ് , എന്നിവർ പ്രസoഗിച്ചു.
ഫയാസ് സ്വാഗതവും ജമില നന്ദിയും പറഞ്ഞു.