പെരുവയൽ മണ്ഡലം യൂത്ത് കോൺഗ്രസ്സ്
രക്തസാക്ഷി അനുസ്മരണ സദസ്സ്: യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി വി.പി. ദുൽഖിഫിൽ ഉദ്ഘാടനം ചെയ്തു
മാവൂർ:
ഷുഹൈബ്, ശരത് ലാൽ, കൃപേഷ് രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് യൂത്ത് കോൺഗ്രസ്സ് പെരുവയൽ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുറ്റിക്കാട്ടൂരിൽ രക്തസാക്ഷി അനുസ്മരണ സദസ്സ് നടത്തി. യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി വി.പി. ദുൽഖിഫിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജിനിഷ് കുറ്റിക്കാട്ടൂർ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി നസിം പെരുമണ്ണ, പെരുവയൽ മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് എൻ. അബൂബക്കർ , കുറ്റിക്കാട്ടൂർ മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് അനീഷ് പാലാട്ട് ,
നിധീഷ് നങ്ങാലത്ത്,
ദിലീപ് വെള്ളിപറമ്പ്, ജുബിൻ കുറ്റിക്കാട്ടൂർ, ടി.പി. നവാസ്, മനീഷ്, സനൂപ് എന്നിവർ സംസാരിച്ചു.