Peruvayal News

Peruvayal News

കരിപ്പൂർ റൺവേ തിരുമാനം സ്വാഗതാർഹം, വലിയ വിമാനങ്ങൾക്കായി സമരം തുടരും : എം.ഡി.എഫ് സംയുക്ത സമരസമിതി


കരിപ്പൂർ റൺവേ തിരുമാനം  സ്വാഗതാർഹം, വലിയ വിമാനങ്ങൾക്കായി സമരം തുടരും : എം.ഡി.എഫ് സംയുക്ത സമരസമിതി

കരിപ്പൂർ റൺവേ വെട്ടിക്കുറക്കാനുള്ള തിരുമാനം പിൻവലിച്ച് കൊണ്ട് പുറത്തിറക്കിയ നടപടി എം.ഡി.എഫ് സംയുക്ത സമരസമിതി സ്വാഗതം ചെയ്തു. എന്നാൽ എതെങ്കിലും തരത്തിൽ ഇത്തരം തിരുമാനമെടുത്ത്  മുന്നോട്ട് പോയാൽ കർഷക മോഡൽ സമരവുമായി മുന്നോട്ട് പോകുമെന്ന് 
എം.ഡി.എഫ് സംയുക്ത സമരസമിതി ചെയർമാൻ ടി.വി ഇബ്രാഹിം എം. എൽ.എ യും ജനറൽ കൺവീനർ അബ്ദുറഹിമാൻ ഇടക്കുനിയും ട്രഷറർ അബ്ദുറഹിമാൻ ഇണ്ണിയും സംയുക്ത പ്രസ്ഥാവനയിൽ അറിയിച്ചു. 

വലിയ വിമാനങ്ങളും ഹജ്ജ് എംബാർക്ഷേൻ പോയിൻ്റും കരിപ്പൂരിൻ്റ  അവകാശമാണ്‌. ഇത് അടിയന്തിരമായി അനുവധിക്കണം. അല്ലാത്തപക്ഷം  സമരം തുടരും 

തിരുരങ്ങാടി, വളളിക്കുന്ന്, ഏറനാട്, 
മലപ്പുറം, കുണ്ടോട്ടി എന്നീ നിയോജക മണ്ഡലത്തിലെ പഞ്ചായത്ത്, 
മുനിസിപ്പൽ, വാർഡുകൾ ചേർന്ന് സംയുക്ത സമര സമിതി രൂപീകരിച്ച് വൻ പ്രക്ഷോഭമാക്കി മാറ്റും.  
മലപ്പുറം, കോഴിക്കോട്
ജില്ലകളിലെ മുഴുവൻ എം.പിമാരെയും എം.എൽഎ മാരെയും മലപ്പുറം ജില്ലയിൽനിന്നുള്ള 2500 ഓളം വരുന്ന  ത്രിതല പഞ്ചായത്ത് അംഗങ്ങളെയും മുൻസിപ്പൽ കൗൺസിലർമാരെയും പങ്കെടുപ്പിച്ചായിരിക്കും തുടർസമരം.  ഇതിനായി ഡൽഹിയിൽ എം.പിമാർ നടത്തുന്ന ശ്രമങ്ങളെ പിന്തുണക്കും.  തിരുമാനമായില്ലങ്കിൽ നാളിത് വരെ കാണാത്ത വലിയ പ്രക്ഷോഭത്തിന് സംയുക്ത സമരസമിതി നേതൃത്വം നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു 

റൺവേ വെട്ടി കുറക്കാൻ ശ്രമം പിൻവലിക്കാൻ വലിയ സമ്മർദ്ദങ്ങൾ  നടത്തിയ കേന്ദ്ര വിദേശകാര്യ മന്ത്രി  വി. മുരളീധരൻ, സിവിൽ എവിയേഷൻ വകുപ് സ്റ്റാന്റിംഗ് കമ്മറ്റി അംഗം കെ.മുരളീധരൻ എം.പി, എയർപ്പോർട്ട് അഡ് വൈസറി ബോർഡ് ചെയർമാൻ ഡോ.അബ്ദുസമദ് സമദാനി എം.പി, കോ. ചെയർമാൻ എം.കെ രാഘവൻ എംപി, എംപിമാരായ ഇ.ടി മുഹമ്മദ് ബഷിർ, എളമരം കരിം, പി വി അബ്ദുൾ വഹാബ്, വി.കെ ശ്രികണ്ഠൻ എന്നിവരെ സംയുക്ത സമരസമിതി നന്ദി അറിയിച്ചു. 

സമരത്തിൻ്റെ ഭാഗമായി പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി,  എം.എൽ മാരായ കെ.പി.എ മജീദ്, പി ഹമീദ് മാസ്റ്റർ, പി.ടി.എ റഹിം, തോട്ടത്തിൽ രവീന്ദ്രൻ, ലിൻ്റോ ജോസഫ്, പി.കെ ബഷിർ, ഉബൈദുള്ള, 
മുൻസിപ്പൽ ചെയർമാൻമാരായ ടി.സി ഫാത്തിമ, സുഹറാബി, കെ.പി മുഹമ്മദ കുട്ടി, മുജീബ് കാടേരി,  എം ഡിഎഫ് ചെയർമാൻ യു.എ. നസീർ, പ്രസിഡൻ്റ് എസ്സ്എ. അബുബക്കർ  എന്നിവർക്കും സമരസമിതി പ്രത്യേകം നന്ദി അറിയിച്ചു.
Don't Miss
© all rights reserved and made with by pkv24live