മാലിന്യ ശേഖരണത്തിന് പെരുവയലിൽ സ്ഥിരം സംവിധാനം :
എം.സി.എഫ് പ്രവർത്തനമാരംഭിച്ചു
മാലിന്യ സംസ്ക്കരണ രംഗത്ത് പുതിയ ചുവടുവെപ്പുമായി പെരുവയലിൽ എം.സി എഫ് പ്രവർത്തനമാരംഭിച്ചു. വീടുകളിൽ നിന്നും ഹരിത കർമ്മ സേന അംഗങ്ങൾ ശേഖരിക്കുന്ന പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള വൃത്തിയുള്ള അജൈവ മാലിന്യങ്ങൾ എം.സി.എഫ് കേന്ദ്രത്തിലെത്തിക്കും. ഇവിടെ നിന്ന് വേർ തിരിച്ച ശേഷം ക്ലീൻ കേരള മിഷന് കൈമാറും. മികച്ച സൗകര്യങ്ങളോടെ വെള്ളിപറമ്പിലാണ് കേന്ദ്രം നിർമ്മിച്ചത്.
പഞ്ചായത്തിൽ ആറ് വർഷമായി വീടുകളിൽ നിന്നും മാലിന്യ ശേഖരണം നടക്കുന്നുണ്ടെങ്കിലും സ്വന്തമായ സംഭരണ കേന്ദ്രം ഉണ്ടായിരുന്നില്ല. തന്മുലം കൃത്യമായ ഇടവേളകളിൽ മാലിന്യ ശേഖരണം നടത്താൻ സാധിച്ചിരുന്നില്ല. എം.സി.എഫ് നിർമ്മിച്ചതോടെ കൃത്യമായി മാലിന്യ ശേഖരണം നടക്കും. പി.ഡബ്യു.ഡി സ്ഥലത്ത് ജില്ലാ കലക്ടറുടെ പ്രത്യേക അനുമതിയോടെയാണ് കെട്ടിടം നിർമ്മിച്ചത്. 21 ലക്ഷം ചിലവിലാണ് നിർമ്മാണം. ചുറ്റുമതിൽ നിർമ്മാണത്തിന് 10 ലക്ഷം കൂടി അനുവദിച്ചിട്ടുണ്ട്.
ജില്ലാ കലക്ടർ എൻ.തേജ് ലോഹിത് റെഡി ഉദ്ഘാടനം ചെയ്തു.ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം.കെ. സുഹറാബി അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്
ബാബു നെല്ലൂളി , ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അനീഷ് പാലാട്ട് ,ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എൻ. അബൂബക്കർ , ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ സുബിത തോട്ടാഞ്ചേരി,പി.കെ.ഷറഫുദ്ദീൻ,
സീമ ഹരീഷ്, വാർഡ് മെമ്പർ ബിജു ശിവദാസൻ , ശുചിത്വ മിഷൻ ജില്ല കോഡിനേറ്റർ
അജീഷ് സി.കെ,ഹരിത കേരള മിഷൻ
ജില്ല കോഡിനേറ്റർ
പ്രകാശ്.സി, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ബിജു, അസി. എഞ്ചിനിയർ അർച്ചന . സി.ജെ, വൈ.വി.ശാന്ത,
സി.എം സദാശിവൻ, അഹമ്മദ് പേങ്കാട്ടിൽ ,
എൻ.വി.കോയ സംസാരിച്ചു.