വാക്കു പാലിക്കാത്ത സർക്കാരിനെതിരെ എസ് ടി യു മുനിസിപ്പൽ മോട്ടോർ കമ്മിറ്റി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു
ഫറോക്ക് :
ഒരു മാസത്തിനകം ഓട്ടോ ടാക്സി ചാർജ്ജ് വർദ്ധിപ്പിക്കാമെന്ന ഗതാഗത മന്ത്രിയുടെ ഉറപ്പ് പാലിക്കണമെ ന്നാവശ്യെട്ട് ഫറോക്ക് മുനിസിപ്പൽ മേട്ടോർ - തൊഴിലാളി ഫെ ഡറേഷൻ എസ് .ടി . യു പ്രകടനവും പ്രതിഷേധ സംഗമവും നടത്തി. മുനിസിപ്പൽ സെക്രട്ടറി റമീസ് കല്ലംപാറ സ്വാഗതം പറഞ്ഞു എസ് ടി യു മോട്ടോർ മുനിസിപ്പൽ പ്രസിഡൻറ് റസാഖ് ചന്തക്കടവ് അധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി യു പോക്കർ ഉദ്ഘാടനം ചെയ്തു. എസ്.ടി.യു ബേപ്പൂർ നിയോജക മണ്ഡലം സെക്രട്ടറി സിദ്ധീഖ് വൈദ്യരങ്ങങാടി , മുൻസിപ്പൽ പ്രസിഡണ്ട് മുഹമ്മദ് കോയ,
എസ് ടി യു ബേപ്പൂർ മണ്ഡലം വൈസ് പ്രസിഡൻറ് കെ. സി ശ്രീധരൻ, സി വി അഹ്മദ് കബീർ,ഷാഫി നല്ലളം
എന്നിവർ സംസാരിച്ചു