ഹരിത കര്‍മസേനയുടെ നേതൃത്വത്തില്‍ രജിസ്‌ട്രേഷന്‍ ക്യാമ്പയിന്‍ തുടങ്ങി
എന്റെ ഗ്രാമപഞ്ചായത്ത് നരിക്കുനി പദ്ധതിയിലെ മാലിന്യമുക്ത പഞ്ചായത്ത് എന്ന ലക്ഷ്യത്തിനായി വീടുകളില്‍ നിന്നും അജൈവ മാലിന്യങ്ങള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായി ഹരിത കര്‍മസേന യുടെ നേതൃത്വത്തില്‍ പഞ്ചായത്തിലെ മുഴുവന്‍ വീടുകളും രജിസ്‌ട്രേഷന്‍ ചെയ്യുന്ന പദ്ധതിക്ക് തുടക്കമായി. പത്തുദിവസം കൊണ്ട് ക്യാമ്പയിന്‍ പൂര്‍ത്തിയാക്കും. മാര്‍ച്ച് ആദ്യവാരത്തില്‍ മാലിന്യ ശേഖരണം തുടങ്ങും. കോനാരീസ് ഏജന്‍സിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. കാമ്പയിന്റെ ഉദ്ഘാടനം അയല്‍കൂട്ടം ചെയര്‍മാന്‍ മരക്കാര്‍ ഹാജിയെ രജിസ്‌ട്രേഷന്‍ ചെയ്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി കെ സലിം നിര്‍വഹിച്ചു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജൗഹര്‍ പൂമംഗലം അധ്യക്ഷനായിരുന്നു. മെമ്പര്‍മാരായ ഉമ്മുസല്‍മ, സുബൈദ, മജീദ് ടി പി, ലതിക, ഷെറീന, സെക്രട്ടറി സ്വപ്‌നേഷ്, സി.ഡി.എസ്. ചെയര്‍പേഴ്‌സണ്‍ വല്‍സല, കോനാരിസ് വേ്സ്റ്റ് മാനേജ്‌മെന്റ് സക്കീര്‍, ഷാജി എന്നിവര്‍ സംസാരിച്ചു.
സര്‍വ്വ മംഗള , ഗീത, ഹരിതകര്‍മ സേന ചെയര്‍മാന്‍, കണ്‍വീനര്‍, കര്‍മ്മ സേനഅംഗങ്ങള്‍ പങ്കെടുത്തു.