Peruvayal News

Peruvayal News

സുന്നി യുവജനസംഘം സംസ്ഥാനജനറൽ സിക്രട്ടരിയും കോഴിക്കോട് വലിയ ഖാസിയുമായ സയ്യിദ്ജമലുല്ലൈലി തങ്ങൾ ചൂലൂർസി.എച്ച് സെന്റർ മണി ചലഞ്ചിൽപങ്കാളിയായി.


സുന്നി യുവജനസംഘം സംസ്ഥാന
ജനറൽ സിക്രട്ടരിയും കോഴിക്കോട്
വലിയ ഖാസിയുമായ സയ്യിദ്
ജമലുല്ലൈലി തങ്ങൾ ചൂലൂർ
സി.എച്ച് സെന്റർ മണി ചലഞ്ചിൽ
പങ്കാളിയായി.

മാവൂർ:സി.എച്ച് സെൻററുകളുടെ
പ്രവർത്തനങ്ങൾ മാത്രകാപരവും
പ്രശംസനീയവുമാണെന്ന് സുന്നിയുവ
ജനസംഘം സംസ്ഥാന ജനറൽ 
സിക്രട്ടരിയും കോഴിക്കോട് വലിയ
ഖാസിയുമായ സയ്യിദ് ജമലുല്ലൈലി
തങ്ങൾ പ്രസ്താവിച്ചു. ചൂലൂർ സി.എച്ച് സെൻററിന്റെ മണി ചലഞ്ചിൽ പങ്കാളിയായിക്കൊണ്ട്
സംസാരിക്കുകയായിരുന്നു തങ്ങൾ.
ചുലൂരിലെ എം.വി.ആർ.കേൻസർ
സെന്ററിലെത്തുന്ന രോഗികൾക്ക്
സൗജന്യമായി താമസ സൗകര്യവും
ഭക്ഷണവും നൽകിക്കൊണ്ട് മഹത്തായ സേവനമാണ് ചൂലൂർ
സി.എച്ച് സെന്റർ ചെയ്ത് വരുന്നത്.
കേൻസർ രോഗികൾക്ക് സൗജന്യമായി മരുന്നു നൽകാനും
മറ്റുമായി സെന്റർ പ്രഖ്യാപിച്ച മണി
ചലഞ്ചിൽ എല്ലാവരും പങ്കാളികളായി
വിജയിപ്പിക്കണമെന്ന് തങ്ങൾ
അഭ്യർത്ഥിച്ചു.സി.എച്ച് സെന്റർ
ജനറൽ സിക്രട്ടരി കെ.എ.ഖാദർ
മാസ്റ്റർ,ട്രഷറർ പി.പി.മൊയ്തീൻ ഹാജി, സിക്രട്ടരി കെ.ആലിഹസ്സൻ
എന്നിവർ സന്നിഹിതരായി.
Don't Miss
© all rights reserved and made with by pkv24live