Peruvayal News

Peruvayal News

പി. എസ്. എൻ കോളേജിൽ നവീകരിച്ച പ്രാക്ടിക്കൽ ലാബ് ഉദ്ഘാടനം ചെയ്തു


പി. എസ്. എൻ കോളേജിൽ നവീകരിച്ച പ്രാക്ടിക്കൽ ലാബ് ഉദ്ഘാടനം ചെയ്തു

കുന്ദമംഗലം പി. എസ്. എൻ കമ്മ്യൂണിറ്റി കോളേജിൽ പരാമെഡിക്കൽ വിദ്യാർഥികൾക്കായി നവീകരിച്ച പ്രാക്ടിക്കൽ ലാബ് ബ്ലോക്ക്‌ പഞ്ചായത്ത്‌ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. ഷിയോലാൽ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഹ്യൂമൺ റിസോഴ്സ് ഡെവലപ്പ്മെന്റ് സൊസൈറ്റി കേരളാ റീജിയണൽ ഡയറക്ടർ ശ്രീ. ഒ. ഫൈസൽ അബ്ദുള്ള മുഖ്യാതിധിയായിരുന്നു. കോളേജ് പ്രിൻസിപ്പാൾ സുചേഷ്, അഡ്മിനിസ്ട്രേറ്റർ പ്രിയാ സുചേഷ്, അധ്യാപികമാരായ സവിത, ശ്രീജിഷ, പ്രജിത എന്നിവർ സംബന്ധിച്ചു.

ബയോകെമിസ്ട്രി, ക്ലിനിക്കൽ പത്തോളജി, ഹെമറ്റോളജി, സിറോളജി, മൈക്രോബയോളജി തുടങ്ങി എല്ലാ വിഭാഗം പരിശോധനകളും അനായാസം പഠിക്കാൻ പറ്റുന്ന വിധത്തിൽ സജ്ജീകരിച്ച വിശാലമായ പുതിയ പ്രാക്ടിക്കൽ ലബോറട്ടറി വിദ്യാർത്ഥികൾക്കൊരു മുതൽക്കൂട്ടാണെന്ന് ഉദ്ഘാടകൻ ശ്രീ. ഷിയോലാൽ അഭിപ്രായപ്പെട്ടു

ചടങ്ങിൽ വെച്ച് സ്വന്തമായി വീടില്ലാത്ത കുന്ദമംഗലം പത്താംമൈൽ പുത്തൻവീട്ടിൽ ബൈജു - സുമിത്ര ദമ്പതികളുടെ ഭവന നിർമ്മാണ ഫണ്ടിലേക്ക് പി. എസ്. എൻ ചാരിറ്റബിൾ ട്രസ്റ്റ് നൽകിയ തുക പി. എസ്. എൻ ട്രസ്റ്റ്‌ ഭാരവാഹികൾ ഭവനനിർമ്മാണ കമ്മിറ്റി കൺവീനർ ശ്രീ. എ. പി. ദേവദാസൻ, ചെയർമാൻ ശ്രീ. രാജൻ പാറപ്പുറത്ത് എന്നിവർക്ക് കൈമാറി
Don't Miss
© all rights reserved and made with by pkv24live