പൂവാറൻതോട് ജി.എൽ.പി സ്കൂളിന് പുതിയ ക്ലാസ്സ് മുറികൾ നിർമിച്ചു നൽകുന്നു
കൂടരഞ്ഞി പൂവാറൻ തോട് ഗവ.എൽ.പി സ്കൂളിന് മോണ്ടലീസ് ഇൻ്റർനാഷണൽ കമ്പിനി നിർമിച്ച് നൽകുന്ന ക്ലാസ്സ് മുറികളുടെ നിർമാണ പ്രവർത്തികൾക്ക് തുടക്കമായി
കൊക്കോ കർഷകർ താമസിക്കുന്ന മേഖലകളിലെ അടിസ്ഥാന വികസനം സാധ്യമാക്കുകയും കുട്ടികളുടെ പഠന നിലവാരം ഉയർത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ മോണ്ടലീസ് ഇൻ്റർനാഷണൽ കമ്പിനി ആറ് രാജ്യങ്ങളിലായി നടപ്പാക്കി വരുന്ന കൊക്കൊ ലൈഫ് സസ് റ്റെനമ്പിലിറ്റി പ്രോഗ്രാമിൻ്റെ ഭാഗമായി കമ്പിനിയുടെ സീ.എസ്.ആർ ഫണ്ട് ഉപയോഗിച്ചാണ് ആധുനിക സൗകര്യങ്ങളൊടെ ടോയിലറ്റ് സൗകര്യം ഉൾപ്പെടെ രണ്ട് ക്ലാസ്സ് മുറികൾ നിർമിച്ചു നൽകുന്നത്
പുതിയ ക്ലാസ്സ് മുറികളുടെ നിർമാണ പ്രവർത്തിയുടെ ഉദ്ഘാടനം ലിൻ്റോ ജോസഫ് എം.എൽ.എ നിർവ്വഹിച്ചു ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജോസ് മാവറ അധ്യക്ഷത വഹിച്ച ചടങ്ങിൽ മോണ്ടലീസ് ഇന്ത്യ ഫുഡ് പ്രൈവറ്റ് ലിമിറ്റഡ് സീനിയർ ടെക്നിക്കൽ എക്സിക്യൂട്ടിവ് പ്രദീഷ് കുമാർ ടി മുഖ്യാധിതിയായി
മേരിതങ്കച്ചൻ,വി.എസ്.രവി,എൽസമ്മ ജോർജ്, ആദർശ് ജോസഫ്,അൻസു ഒ.എ,ഓംകാര നാഥൻ,അഗസ്റ്റിൻ മഠംത്തിപറമ്പിൽ, ഡെന്നീസ് ചോക്കാട്ട്, ഷഹർബാൻ അസീസ്, രജില കെ.കെ, മുസ്തഫ ചേന്ദമംഗല്ലൂർ എന്നിവർ പ്രസംഗിച്ചു