ജെ.ആർ.സി കേഡറ്റുകളെ സ്കാർഫ് അണിയിക്കലും പറവകൾക്ക് ഒരു കുമ്പിൾ ദാഹജലം പദ്ധതിയും ഉദ്ഘാടനം ചെയ്‌തു.
താമരശ്ശേരി : കുടത്തായി സെൻ്റ് മേരീസ് ഹയർ സെക്കൻ്ററി സ്കൂളിലെ ജൂനിയർ റെഡ്ക്രോസ് കേഡറ്റുകൾക്ക് സ്കാർഫ് അണിയിക്കലും ജെ ആർ സി യുടെ ആഭിമുഖ്യത്തിൽ സ്കൂളിൽ ആരംഭിച്ച പറവകൾക്ക് ഒരു കുമ്പിൾ ദാഹജലം പദ്ധതിയും ജെ ആർ സി കോഴിക്കോട് റവന്യൂ ജില്ലാ പ്രസിഡണ്ട് കെ.കെ രാജേന്ദ്രകുമാർ ഉദ്ഘാടനം ചെയ്തു.
പിടിഎ പ്രസിഡണ്ട് കെ.എസ് മനോജ്കുമാരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ മാനേജർ ഫാ. ജോർജ്ജ് ഏഴാനിക്കാട്ട്, പ്രിൻസിപ്പൽ ഫാ. സിബി പൊൻപാറ, ഫാ. ബിബിൻ ജോസ്, ജെ ആർ സി കൊടുവള്ളി ഉപജില്ലാ പ്രസിഡണ്ട് പി അബ്ദു റഹിമാൻ, ഗ്രെയ്സൽ ജോസ് എന്നിവർ ആശംസകൾ നേർന്നു.
ഈ വർഷം സർവ്വീസിൽ നിന്നും വിരമിക്കുന്ന ജെ ആർ സി സ്കൂൾ യൂണിറ്റ് കോ-ഓഡിനേറ്റർ ജോസ് തുരുത്തി മറ്റത്തിന് യാത്രയയപ്പും നൽകി.
ഹെഡ്മിസ്ട്രസ് ഇ.ഡി ഷൈലജ സ്വാഗതവും ജെ ആർ സി കൗൺസിലർ സിസ്റ്റർ വിനീത നന്ദിയും പറഞ്ഞു.