ജില്ല തല സ്പോർട്സ് മീറ്റ് സംഘടിപ്പിച്ചു
മാവൂർ:
നെഹ്‌റു യുവ കേന്ദ്ര മാവൂർ കെ.എം.ജി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബുമായി സഹകരിച്ച് സംഘടിപ്പിച്ച ജില്ല തല സ്പോർട്സ് മീറ്റ് മാവൂരിൽ നടന്നു. എട്ട് ബ്ലോക് തല ചാമ്പ്യന്മാർ അണിനിരന്ന ഫുട്ബാളിൽ ഗ്ലോറിയസ് പുള്ളന്നൂരും (കുന്ദമംഗലം ബ്ലോക്ക്) വോളിബാളിൽ
പാറ്റേർൺ കാരന്തൂരും (കുന്ദമംഗലം ബ്ലോക്ക്) ജേതാക്കളായി. ബാഡ്മിന്റൺ മത്സരത്തിൽ ധ്വനി പൊയിൽകാവും (പന്തലായനി ബ്ലോക്ക്) ജേതാക്കളായി. എൻ.വൈ.കെ ജില്ല കോഓഡിനേറ്റർ രിജാസ് ഉദ്ഘാടനം ചെയ്തു. കെ.വി. സൽമാൻ, പി.എം. നൗഷാദ്, കെ.ടി. ശിഹാബ് എന്നിവർ ട്രോഫികൾ നൽകി. ടി. ജിനു, പി.പി. റഹീം, കെ.എൻ. ജാഫർ, പി.പി. ഷംസു എന്നിവർ സംസാരിച്ചു. എൻ.വൈ.കെ പ്രതിനിധി ശരത് നന്ദി പറഞ്ഞു.