Peruvayal News

Peruvayal News

ധർമ്മരാജ്യ വേദി ട്രസ്റ്റ് മലബാർ ക്രിസ്ത്യൻ കോളെജിൽ സംഘടിപ്പിച്ച സർവ്വ ധർമ്മ ത്യാഗാർച്ചനാ ശാന്തി സംഗമം വിവിധ മതപണ്ഡിതന്മാരുടെ സാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയമായി.


സർവ്വ ധർമ്മ സംഗമം ശ്രദ്ധേയമായി.

കോഴിക്കോട്:
ധർമ്മരാജ്യ വേദി ട്രസ്റ്റ് മലബാർ ക്രിസ്ത്യൻ കോളെജിൽ സംഘടിപ്പിച്ച സർവ്വ ധർമ്മ ത്യാഗാർച്ചനാ ശാന്തി സംഗമം വിവിധ മതപണ്ഡിതന്മാരുടെ സാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയമായി. ഡോ.ഹുസൈൻ മടവൂർ ആദ്ധ്യക്ഷത വഹിച്ചു. മലബാർ രൂപതാ ബിഷപ്പ് റവ. ഡോ. റോയ് മനോജ് വിക്ടർ, ആചാര്യ ശ്രീ സച്ചിതാനന്ദ ഭാരതി (ധർമ്മരാജ്യവേദി), സ്വാമി നരസിംഹാനന്ദ (ശ്രീരാമകൃഷ്ണാശ്രമം), ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ മാസ്റ്റർ, റവ.ഡോ.ടി.ഐ. ജെയിംസ് (CSI കത്രീഡൽ) ആചാര്യ കത്രീന പ്രഭു ജ്യോതി, പ്രൊ. പാവമണി മേരി ഗ്ലാഡീസ് (മാനേജർ ക്രിസ്ത്യൻ കോളെജ്), തുടങ്ങിയവർ പ്രഭാഷണം നടത്തി.
മതത്തിന്റെ അടിസ്ഥാന സന്ദേശം ശാന്തിയും സമാധാനവുമാണ്. മതം മനുഷ്യന്റെ വ്യക്തിപരമായ തീരുമാനങ്ങളാണെന്നും മതത്തിന്നതീതമായി മനുഷ്യരെ സ്നേഹിക്കുവാൻ സാധിക്കുമ്പോൾ മാത്രമാണ് നാം യഥാർത്ഥ ദൈവ വിശ്വാസികളാവുകയുള്ളുവെന്നും പ്രഭാഷകർ വിശദീകരിച്ചു. വർഗ്ഗീയതക്കും വിഭാഗീയതക്കുമെതിൽ എല്ലാ മതക്കാരും ഒന്നിച്ച് പ്രവർത്തിക്കാനായി വിവിധ പദ്ധതികൾക്ക് രൂപം നൽകി. കോളെജ് യൂണിറ്റ് എൻ എസ് എസ് വിദ്യാർത്ഥികൾ ഗാനമാലപിച്ചു. കോളെജ് പ്രിൻസിപ്പാൾ ഡോ.സച്ചിൻ പി.ജെയിംസ് സ്വാഗതവും അഡ്വ.സിനി സാൽവ നന്ദിയും പറഞ്ഞു.
Don't Miss
© all rights reserved and made with by pkv24live