ഇന്റർ കോളേജ് സ്പോർട്സ് മീറ്റ് സമാപിച്ചു
കട്ടാങ്ങൽ :
മദാരിജുസുന്ന വാഫി കോളേജും അമ്പലക്കണ്ടി പിസി ഉസ്താദ് വാഫി കോളേജും സംയുക്തമായി സംഘടിപ്പിച്ച അടർക്കളം സ്പോർട്സ് മീറ്റ് 2K22 സമാപിച്ചു.
കൂടുതൽ പോയിന്റ് നേടി മദാരിജുസുന്ന വാഫി കോളേജ് ചാമ്പ്യരായും പി സി ഉസ്താദ് വാഫി കോളേജ് റണ്ണർ അപ്പായും തിരഞ്ഞെടുക്കപ്പെട്ടു. ഓമശ്ശേരി ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി വിജയികൾക്ക് സമ്മാന വിതരണം നടത്തി. മഹ്റൂഫ് ജുനൈദ് വാഫി, കുഞ്ഞബ്ദുള്ള വാഫി, സ്വാലിഹ് വാഫി, താജുദ്ദീൻ വാഫി, ജാബിർ വാഫി, സഊദ് വാഫി, ശുജാഹ് വാഫി, താജുദ്ദീൻ സർ തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു.