കേന്ദ്ര ബജറ്റ് സമ്പന്നാനുകൂല നയത്തിലൂന്നിയതാണെന്ന്
എസ്.ടി.യു
ഫറോക്ക് :
പാർലമെന്റിൽ അവതരിപ്പിച്ച കേന്ദ്രബജറ്റിൽ കഴിഞ്ഞ തവണത്തെയപേക്ഷിച്ചു കോടിക്കണക്കിനു രൂപയുടെ വെട്ടിക്കുറവാണ്
വരുത്തിയിരിക്കുന്നത്.ഈ ബജറ്റ് തീർച്ചയായും ഒരു സമ്പന്നാനുകൂല നയത്തിലൂന്നിയതാണെന്ന് ബേ
പ്പൂർ നിയോജക മണ്ഡലം എസ്. ടി.യു പ്രവർത്തക സമിതി യോഗം അഭിപ്രായപ്പെട്ടു. കൊവിഡ് കാലത്തെ പൊതുജനങ്ങൾക്കും തൊഴിലാളികൾക്കും ഉണ്ടായ വരുമാനനഷ്ടം കണക്കിലെടുത്തുള്ള ബജറ്റല്ല അവതരിപ്പിച്ചിട്ടുള്ളത്. തൊഴിലുറപ്പിൽ മാത്രം 25000കോടി രൂപയുടെ വെട്ടികുറവാണ് വരുത്തിയത്.ഇതേപോലെ ക്ഷേമ പ്രവർത്തനം,ആരോഗ്യം സാമൂഹ്യ സുരക്ഷ, വയോജനം തുടങ്ങി പല വിഭാഗത്തിലും കുറവ് തന്നെയാണ്. എന്നാൽ കോർപറേറ്റുകളുടെ നികുതികളിൽ,വമ്പിച്ച ഇളവുകളാണ് പ്രഖ്യാപിച്ചിട്ടുള്ളതെന്നും യോഗം വിലയിരുത്തി . മറ്റെന്നാളെ സംയുക്ത തൊഴിലാളി യൂനിയനുകൾ നടത്തുന്ന പ്രതിഷേധ കൂട്ടായ്മയും 28, 29 ന് ദേശീയ പണിമുടക്ക് വിജയിപ്പിക്കാനും പ്രജരണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാനും തീരുമാനിച്ചു.
ജനൽ സെക്രട്ടറി സിദ്ധീഖ് വൈദ്യരങ്ങാടി സ്വാഗതം പറഞ്ഞു. പ്രസിഡന്റ് എൻ മുഹമ്മദ് നദീർ അധ്യക്ഷനായി. എസ്.ടി.യു കോഴിക്കോട് ജില്ലാ സെക്രറട്ടറി എ.ടീ അബ്ദു ഉദ്ഘാടനം ചെയ്തു. കെ .സി ശ്രീധരൻ , കൗൺസിലർ കെ മുഹമ്മദ് കോയ , എം.എം ഷഫീഖ് , സി.പി സുബൈർ, മുഹമ്മദ് കോയ നല്ലളം,കളത്തിങ്ങൽ ആരിഫ്, കെ കാസി ഖാൻ , ആർ.ടി ഗഫൂർ , വി ജാഫർ , ഉസ്മാൻ പാഞ്ചാള സംസാരിച്ചു
പടം
ബേപ്പൂർ നിയോജക മണ്ഡലം എസ്. ടി.യു പ്രവർത്തക സമിതി യോഗം ജില്ലാ സെക്രട്ടറി എ.ടി അബ്ദു ഉദ്ഘാടനം ചെയ്യുന്നു