ന്യൂട്രിഷൻ ക്ലിനിക്കും പോഷകാഹാര കൗൺസിലിംഗ് ക്ലാസും നടത്തി
പെരുമണ്ണ:
കുന്ദമംഗലം ഐ.സി.ഡി.എസ് ന്റെ ഭാഗമായ പെരുമണ്ണ പഞ്ചായത്തിലെ അഞ്ചാം വാർഡ് അറത്തിൽ പറമ്പ അംഗനവാടിയിൽ വെച്ച് വനിത ശിശു വികസന വകുപ്പിന്റെ സന്തുഷ്ട കേരളം പദ്ധതിയുടെ ഭാഗമായി ന്യൂട്രിഷൻ ക്ലിനിക്കും പോഷകാഹാര കൗൺസിലിംഗ് ക്ലാസും നടത്തി. കൗമാരക്കാരായ പെൺകുട്ടികൾക്കും ഗർഭിണികളും പാലൂട്ടുന്ന അമ്മമാർക്കും ആറു വയസുവരെയുള്ള കുട്ടികൾക്കുമാണ് ക്ലാസെടുത്തത്.
വാർഡ് മെമ്പർ കെ.കെ ഷമീർ പരിപാടി ഉദ്ഘാടനം ചെയ്തു. അംഗനവാടി അധ്യാപിക നബീസ ടീച്ചർ അധ്യക്ഷതവഹിച്ച ചടങ്ങിൽ ഐ.സി.ഡി.എസ് വനിതാ ശിശു വികസന പദ്ധതി ഓഫീസർ സുബൈദ എ പി , ഐ.സി.ഡി.എസ് സൂപ്പർവൈസർ തങ്കമണി കെ , ന്യൂട്രിഷൻ അഞ്ജലി പി പി എന്നിവർ സംസാരിച്ചു.അംഗനവാടി സ്റ്റാഫ് ശാലിനി നന്ദി പറഞ്ഞു.