മാധ്യമ സ്വാതന്ത്യ നിഷേധത്തിനെതിരെ രാഷ്ട്രീയ ജനത ദൾ ഐക്യദാർഢ്യ നിൽപ്പ് സമരം
കോഴിക്കോട്
ദൃശ്യ പത്ര മാധ്യമ സ്വാതന്ത്ര്യത്തിനെതിരെ കേന്ദ്ര സർക്കാർ നടത്തുന്ന ഹീനമായ നടപടികൾ ഭരണഘടനയെ വെല്ലുവിളിക്കുന്നതാണെന്ന് രാഷ്ട്രീയ ജനത ദൾ .
ജനാധിപത്യ മൗലികമായ അവകാശങ്ങളെ ഭരണത്തിന്റെ തണലിൽ നിഷേധിക്കുന്ന നരേന്ദ്ര മോദി സർക്കാർ ഫാസിസ്റ്റ് ശക്തികൾക്ക് വേണ്ടി കുട പിടിക്കുകയാണ് ,
രാജ്യത്തെ ദളിത് പിന്നോക്ക വിഭാഗങ്ങൾക്കെതിരെയുള്ള ഭരണകൂട അതിക്രമവും . രാജ്യത്തെ അതി ദാരിദ്ര്യവും പട്ടിണിയും തൊഴിലില്ലാഴ്മയും ആരോഗ്യ രംഗത്തെ പരാജയവും മറച്ച് വെക്കാൻ , മതേതര ഭാരതത്തിലെ ജനങ്ങളെ മതങ്ങളുടെ പേരിൽ ഭിന്നിപ്പിക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത് .
ഈ ഭരണകൂട ഗുഢാലോചന പുറത്ത് കൊണ്ടുവരാൻ ശ്രമിക്കുന്ന രാജ്യത്തെ മാധ്യമങ്ങളെ വിലക്കി ജനാധിപത്യത്തിന്റെ നാവ് അടക്കാനാണ് സർക്കാർ ശ്രമിക്കുന്നത് .
മീഡിയാ വൺ ചാനലിനെതിരെ ഉള്ള കേന്ദ്ര സർക്കാറിന്റെ വിലക്ക് ഇതിന് ഉദാഹരണമാണെന്നും . ഏത് തരത്തിലുള്ള ചട്ടലംഘനമാണ് ചാനൽ നടത്തിയതെന്ന് പോലും വ്യക്തമാക്കാതെയാണ് സർക്കാർ ചാനലിനെതിരെ നടപടി സ്വീകരിച്ചത് ഇത് തികച്ചും പ്രതിഷേധാർഹമാണെന്നും . മീഡിയ വൺ ചാനലിന് ഐക്യദാർഢ്യം അറിയിക്കുന്നതായും രാഷ്ട്രീയ ജനതാ ദൾ കോഴിക്കോട് ജില്ലാ കമ്മറ്റി .
മീഡിയ വൺ ചാനലിന് ഐക്യദാർഢ്യം അർപ്പിച്ച് നടത്തിയ നിൽപ്പ് സമരം ജില്ലാ പ്രസിഡന്റ് ചന്ദ്രൻ പൂക്കിണാറമ്പത്ത് ഉദ്ഘാടനം ചെയ്തു ജനറൽ സെക്രട്ടറി ശ്രീജിത്ത് അധ്യക്ഷത വഹിച്ചു
യുവ രാഷ്ട്രീയ ജനത ദൾ സംസ്ഥാന ജനറൽ സെക്രട്ടറി എ പി യൂസഫ് അലി മുഖ്യപ്രഭാഷണം നടത്തി ശശീധരൻ പുലരി , അബ്ദുള്ള . സൗദ വൈദ്യരങ്ങാടി , ലക്ഷ്മി കോട്ടക്കൽ എന്നിവർ സംസാരിച്ചു വർഷ ഫറോക്ക് സ്വാഗതവും നിസാർ വൈദ്യരങ്ങാടി നന്ദിയും പറഞ്ഞു