Peruvayal News

Peruvayal News

യുവ എഴുത്തുകാരൻ ഷൈജു നീലകണ്ഠൻ്റെ ആയങ്കരിയിലെ ചാത്തൻമാർ നോവൽ പ്രകാശനം ചെയ്തു.


യുവ എഴുത്തുകാരൻ ഷൈജു നീലകണ്ഠൻ്റെ ആയങ്കരിയിലെ ചാത്തൻമാർ നോവൽ പ്രകാശനം ചെയ്തു.


രാമനാട്ടുകര: 
പരുത്തിപ്പാറ സ്വദേശിയും ഡെപ്യൂട്ടി പ്രിസൺ ഓഫീസറുമായ യുവ എഴുത്തുകാരൻ ഷൈജു നീലകണ്ഠൻ എഴുതിയ ആയങ്കരിയിലെ ചാത്തൻമാർ എന്ന നോവൽ പ്രകാശനം ചെയ്തു. ഒരു ദേശത്തിൻ്റെ കഥയാണ് ഷൈജു തൻ്റെ പുസ്തകത്തിൽ അവതരിപ്പിച്ചത്. ഇതിൽ
മണ്ണെണ്ണ വിളക്കിൻ്റെ മങ്ങിയ വെട്ടത്തിൽ മുന്നിലെ ഭയപ്പെടുത്തുന്ന ഇരുട്ടിനോട് സമം ചേർത്ത് ഒടിയനും. 

ചാത്തനും, യക്ഷിയും, എതിർ പോക്കും തുടങ്ങി ത്രസിപ്പിക്കുന്ന ഭാവനാസമ്പന്നമായ കഥകൾ മുത്തശ്ശിയുടെ മടിയിലിരുന്നു കേൾക്കാൻ അവസരമുള്ള ജനതയും, അന്ധവിശ്വാസങ്ങളും, അസത്യങ്ങളും, വിശ്വാസത്തിൻ്റെ മേമ്പൊടി ചേർത്ത് അവതരിക്കപ്പെട്ടിട്ടുണ്ട്. ഉത്സവങ്ങളും കൊയ്ത്തും, മെതിയും, തോടും കുളങ്ങളുമെല്ലാം കഥാപാത്രങ്ങളായി പിറന്നിട്ടുണ്ട് ഈ പുസ്തകത്തിൽ.28 ഓളം ചെറുകഥകളും, ഒരു ബയോഗ്രഫിയും, ഋഷികേഷിൻ്റെ കർപ്പൂര വിളക്കുകൾ എന്ന യാത്രാ വിവരണവും ഷൈജു ഇതിനകം എഴുതിയിട്ടുണ്ട്. 
എഴുത്തുകാരൻ ഡോ: എൻ.പി. ഹാഫിസ് മുഹമ്മദ്, ഫാറൂഖ് കോളേജ് മലയാളം വകുപ്പ് മേധാവി ഡോ: അസീസ് തരുവണക്ക് പുസ്തകം നൽകി പ്രകാശനം ചെയ്തു.  


പത്രപ്രവർത്തകനും എഴുത്തുക്കാരനുമായ
ഭാനുപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. 
എഴുത്തുക്കാരി എം.എ. ഷഹനാസ് പുസ്തകം പരിചയപ്പെടുത്തി. 
എൻ.സി. അബൂബക്കർ മാസ്റ്റർ, റിട്ട. മ്യൂസിയം ഡയറക്ടർ ഗംഗാധരൻ, റിട്ട: വില്ലേജ് ഓഫീസർ രാമൻ എന്നിവർ സംസാരിച്ചു. രചയിതാവ് 
ഷൈജു നീലകണ്ഠൻ മറുപടി പ്രസംഗം നടത്തി. 
പി.സി. അബ്ദുൾ റഷീദ് സ്വാഗതവും ഹിഫ്ളു റഹ്മാൻ നന്ദിയും പറഞ്ഞു.
Don't Miss
© all rights reserved and made with by pkv24live