തുടര്‍ച്ചായ രണ്ടാം ദിവസവും സ്വകാര്യ ബസ്സുകള്‍ പണിമുടക്കിയതോടെ വലഞ്ഞ് കോഴിക്കോട്-കുറ്റ്യാടി റൂട്ടിലെ യാത്രക്കാര്‍.
വിദ്യാര്‍ഥികള്‍ ബസ് ഡ്രൈവറെ മര്‍ദിച്ചുവെന്ന് ആരോപിച്ച് തൊഴിലാളി കൂട്ടായ്മയുടെ നേതൃത്വത്തില്‍ കുറ്റ്യാടി കോഴിക്കോട് റൂട്ടില്‍ സ്വകാര്യ ബസുകള്‍ പണിമുടക്കുകയായിരുന്നു. ബസ് ഡ്രൈവര്‍ പേരാമ്ബ്ര എടവരാണ് സ്കൂള്‍പറമ്ബില്‍ സാജിദിനാണ് (35) മര്‍ദനമേറ്റത്. പേരാമ്ബ്ര കല്ലോട് സ്റ്റോപ്പില്‍ ബസ് നിര്‍ത്തി വിദ്യാര്‍ത്ഥികളെ കയറ്റിയില്ലെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം.