Peruvayal News

Peruvayal News

ചൂലൂർ സി എച്ച് സെന്ററിന് വിഭവങ്ങളൊരുക്കി ഫജ്ർ യൂത്ത് ക്ലബ്ബ്‌ മാതൃകയായി






       വാർത്ത: അബൂബക്കർ മാവൂർ
               Date :20-02-2022


ചൂലൂർ സി എച്ച് സെന്ററിന് വിഭവങ്ങളൊരുക്കി ഫജ്ർ യൂത്ത് ക്ലബ്ബ്‌ മാതൃകയായി

മാവൂർ :
കാൻസർ രോഗികളുടെ സാന്ത്വന കേന്ദ്രമായ ചൂലൂർ സി എച്ച് സെന്ററിന് വിഭവങ്ങൾ ശേഖരിച്ചു നൽകി കളരിക്കണ്ടി ശാഖ മുസ്‌ലിം യൂത്ത് ലീഗ് ഫജ്ർ ക്ലബ്ബ്‌ മാതൃകയായി .ചൂലൂർ സി എച്ച് സെന്ററിൽ താമസിക്കുന്ന കാൻസർ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും അഞ്ച് നേരങ്ങളിലായി നൽകി വരുന്ന സൗജന്യ ഭക്ഷണപദ്ധതിയിലേക്കാണ് പച്ചക്കറികളും അരിയും, പലവ്യഞ്ജനങ്ങളും ശേഖരിച്ചു നൽകിയത്.ആരോഗ്യമുള്ള യുവത, നന്മയുള്ള സമൂഹം എന്ന സന്ദേശവുമായി കോഴിക്കോട് ജില്ല മുസ്‌ലിം യൂത്ത് ലീഗ് ഫജ്ർ യൂത്ത് ക്ലബ്ബിന് കീഴിൽ ആരംഭിച്ച ഫോർട്ടി വൺ ഡേയ്‌സ് ചലഞ്ചിന്റെ ശാഖ തല ഉദ്ഘാടനവും സെന്ററിൽ വെച്ച് നടന്നു. ജില്ല മുസ്‌ലിം ലീഗ് വൈസ് പ്രസിഡന്റ്‌ കെ എ ഖാദർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കെ മുഹമ്മദ്‌ അധ്യക്ഷതവഹിച്ചു. യൂത്ത് ലീഗ് ജില്ല സെക്രട്ടറി ഒ എം നൗഷാദ് മുഖ്യപ്രഭാഷണം നടത്തി. ഐ മുഹമ്മദ്‌ കോയ, മുഹമ്മദ്‌ കോയ, ഷാജി പുൽകുന്നുമ്മൽ, മൊയ്‌തീൻ ഹാജി വെള്ളലശ്ശേരി,സിദ്ധീഖ് കളരിക്കണ്ടി, എം കെ മുഹമ്മദ്, എ ടി മനാഫ്, എം സി മൂസ്സക്കുട്ടി, ഉസ്സൈൻ മുസ്‌ലിയാർ, എ ടി ഫവാസ്, പ്രസംഗിച്ചു. ഖാദർ മാസ്റ്റർ കളരിക്കണ്ടി സ്വാഗതവും എം കെ മുഹമ്മദ്‌ നന്ദിയും പറഞ്ഞു.


Don't Miss
© all rights reserved and made with by pkv24live