കൊവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ അന്താരാഷ്ട്ര വിമാന സര്‍വീസിന് തുടരുന്ന വിലക്ക് അവസാനിപ്പിക്കണമെന്ന് എം.കെ.
രാഘവന്‍ എം,പി.
ഇതുസംബന്ധിച്ച് കേന്ദ്ര വ്യോമയാന മന്ത്രിക്കു കത്ത് നല്‍കി. ദുബായ്, ഷാര്‍ജ യാത്രക്കാര്‍ക്ക് എയര്‍പോര്‍ട്ടുകളില്‍ നടത്തുന്ന റാപിഡ് ആര്‍.ടി.പി.സി.ആര്‍ പരിശോധന പിന്‍വലിച്ച തീരുമാനം ആശ്വാസകരമാണ്. മറ്റ് യു.എ.ഇ എമിറേറ്റുകളിലേക്ക് യാത്ര ചെയ്യുന്നവര്‍ക്കും ഇളവുകള്‍ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായി എം.പി പറഞ്ഞു.
റാപിഡ് ആര്‍.ടി.പി സി.ആര്‍ ടെസ്റ്റ് യു.എ.ഇ യാത്രക്കാര്‍ക്കുണ്ടാകുന്ന വിവിധങ്ങളായ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ നയതന്ത്ര ഇടപെടല്‍ വേണമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രിയോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. നിലവില്‍ ഉണ്ടായിരിക്കുന്ന തീരുമാനം പ്രവാസികള്‍ ഉള്‍പ്പെടെ യാത്രക്കാര്‍ക്ക് ഏറെ ആശ്വാസകരമാണെന്നും എം.പി കത്തില്‍ വ്യക്തമാക്കി.പറഞ്ഞു.