വളര്‍ത്തുനായയെ കാണാതായി;
കണ്ടെത്തി നല്‍കുന്നവര്‍ക്ക് പ്രതിഫലം
ഓമശ്ശേരി: യാത്രക്കിടെ വളര്‍ത്തുനായയെ കാണാതായി. ഓമശ്ശേരി മങ്ങാട് സ്വദേശിയായ മാധവന്റെ വളര്‍ത്തുനായയായ, നാടന്‍ ഇനത്തില്‍പ്പെട്ട 'ടിപ്പു'വിനെയാണ് മൂന്ന് ദിവസം മുമ്പ് കാണാതായത്. കുടുംബവുമൊന്നിച്ച് വയനാട്ടില്‍ നിന്ന് കാറില്‍ നാട്ടിലേക്ക് വരുന്നതിനിടെ താമരശ്ശേരി ചുങ്കത്തെ ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ കയറിയിരുന്നു. ഇതിനിടെയാണ് നായയെ കാണാതായത്.
നായയെ കണ്ടുകിട്ടുന്നവര്‍ 9496344152, 9544443123 ഫോണ്‍ നമ്പറുകളില്‍ അറിയക്കണമെന്നും കണ്ടെത്തുന്നവര്‍ക്ക് പ്രതിഫലം നല്‍കുമെന്നും ഉടമ അറിയിച്ചു.