കോവിഡ് മൂന്നാം തരംഗത്തിൽ, കോവിഡ് ബാധിച്ച് ഭക്ഷണത്തിന് ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് DYFI യുടെ കൈതാങ്ങ്...
കോവിഡ് ബാധിച്ച് ഭക്ഷണത്തിന് ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക്, ഭക്ഷണ വിതരണത്തിന് DYFI സമൂഹ അടുക്കള ഒരുക്കി. കുന്ദമംഗലം ബ്ലോക്ക് തല ഉദ്ഘാടനം പെരുമണ്ണയിൽ നടന്നു. ജില്ലാ പ്രസിഡണ്ട് സ: അഡ്വ:എൽ.ജി ലിജീഷ് ഉദ്ഘാടനം ചെയ്തു. സമൂഹ അടുക്കളയിലൂടെ , DYFI നേതൃത്വത്തിൽ,പെരുമണ്ണ പഞ്ചായത്തിൽ സൗജന്യമായി ഭക്ഷണ വിതരണം നടത്തും. പഞ്ചായത്ത് പരിധിയിൽ ഭക്ഷണം ആവശ്യമുള്ള കോവിഡ് ബാധിതർക്ക് ഹെൽപ്പ് ഡസ്കുമായി ബന്ധപ്പെടാവുന്നതാണ്. ഉദ്ഘാടന പരിപാടിയിൽ സ: വിജീഷ്.വി സ്വാഗതം പറഞ്ഞു. ബ്ലോക്ക് ട്രഷറർ സ: രഞ്ജിത്ത് അദ്ധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡണ്ട് കെ.അബിജേഷ്,പെരുമണ്ണ പഞ്ചായത്ത് പ്രസിഡണ്ട് ഷാജി പുത്തലത്ത്,ബ്ലോക്ക് എക്സിക്യൂട്ടീവ് അംഗം സ:പി.പി ഷിനിൽ, സഖാക്കൾ നിധിൻനാഥ്, വിപിൻ,അഭിലാഷ് എന്നിവർ സംസാരിച്ചു.സ: നിലേഷ് നന്ദി പറഞ്ഞു.
ഹെൽപ്പ് ഡസ്ക് നമ്പർ
വിജീഷ്
9562158991
വിപിൻ
9895262042
ശിമേഷ്
9447920487
അഭിജിത്ത്
7736778449