ജ്വലനം 2022 എജ്യൂക്കേഷൻ മുവ്മെന്റ് നടത്തി
മടവൂർ ഗ്രാമപഞ്ചായത്തിലെ വിദ്യാഭ്യാസപരമായ പ്രവർത്തനങ്ങൾ സജീവമാക്കുന്നതിന് വേണ്ടി ജ്വലനം 2022 ന്റെ ആഭിമുഖ്യത്തിൽ എജ്യൂക്കേഷൻ മൂവ്മെന്റ് നടത്തി
മടവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അടുക്കത്ത് രാഘവൻ ഉദ്ഘാടനം ചെയ്തു
മടവൂർ പഞ്ചായത്തിൽ വിദ്യാഭ്യാസ പുരോഗതിക്ക് വേണ്ട എല്ലാ പ്രവർത്തനങ്ങൾക്കും ഗ്രാമ പഞ്ചായത്തിന്റെ പൂർണ്ണ പിന്തുണ ഉണ്ടാവുമെന്നും, പഞ്ചായത്തിലെ വിദ്യാഭ്യാസ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ പ്രവർത്തകരുടെ പിന്തുണയോടെ സമഗ്രമായ വിദ്യഭ്യാസ പദ്ധതിക്ക് രൂപം കൊള്ളുമെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു ,
പി കെ അൻവർ അധ്യക്ഷത വഹിച്ചു , Dr ഹുസൈൻ മടവുർ ആമുഖ ഭാഷണം നടത്തി , വിദ്യാഭ്യാസത്തിലൂടെ മാത്രമാണ് സമൂഹ മാറ്റം ഉണ്ടാവുക എന്നും , അടിസ്ഥാന വിദ്യാഭ്യാസം മുതൽ വിദ്യാർത്ഥികളെ സാമൂഹികമായും സാംസ്കാരികമായും ചിട്ടപ്പെടുത്താനുള്ള മാർഗ നിർദ്ധേശങ്ങൾ വിദ്യാഭ്യാസ പദ്ധതികളിൽ സജീവമാക്കണമെന്നും , സൗഹൃദ വിദ്യാഭ്യാസത്തിന് ഊന്നൽ നൽകണമെന്നും Dr ഹുസൈൻ മടവൂർ പറഞ്ഞു, വാർഡ് മെമ്പർ ശ്രീ പി കെ ഇ ചന്ദ്രൻ ആശംസകൾ അർപ്പിച്ച് സംസാരിച്ചു ,
ചടങ്ങിൽ പി മൂസ . സലാംപി കെ ,ലത്തീഫ് മുട്ടാഞ്ചേരി, എം ഇസ്മായിൽ, Dr ഉബൈദ് വാഫി, സൂരജ് മാസ്റ്റർ, അഷ്റഫ് മാസ്റ്റർ , അസിസ് മാസ്റ്റർ, റിയാസ് ഖാൻ , കെ എം അബൂബക്കർ , പി കെ സലാം മാസ്റ്റർ, സുബൈർ മാസ്റ്റർ , അഷ്റഫ് മാസ്റ്റർ, സഹീർ മാസ്റ്റർ , അബ്ദുസ്സലാം മാസ്റ്റർ, എ പി യൂസഫ് അലി എന്നിവർ സംസാരിച്ചു