സുഹൃത്തുക്കൾ, ബന്ധുക്കൾ, സഹപ്രവർത്തകർ, എന്നിങ്ങനെ പലരും രാത്രി ഉറങ്ങി എഴുന്നേൽക്കുമ്പോൾ നമ്മളെ വിട്ടു പിരിഞ്ഞു എന്നറിയുമ്പോൾ വല്ലാത്ത ഒരു പ്രയാസം നമുക്ക് അനുഭവപ്പെടാറുണ്ട്.
പലപ്പോഴും അത്തരം വാർത്തകൾ നമ്മളറിയുമ്പോൾ അതല്ലെങ്കിൽ പത്രമാധ്യമ ദൃശ്യത്തിലൂടെ അറിയുമ്പോൾ ഇങ്ങനെ ചിന്തിക്കാറില്ലേ......
എന്റെ അമ്മോ....!!! ഇതെന്തുപറ്റി ഇന്നലെ രാവിലെ തൊട്ട് വൈകീട്ട് വരെ നമ്മൾ രണ്ടുപേരും ഓഫീസിലിരുന്ന് കണക്കുകൾ എല്ലാം ശരിയാക്കി എല്ലാ ഫയലുകളും അതാത് സ്ഥലത്ത് വയ്ക്കുകയും മറ്റു ഓഫീസിലേക്ക് അയക്കണ്ട ഫയലുകൾ എല്ലാം ഞങ്ങൾ ഒരുമിച്ച് നേരിട്ട് കൊടുക്കുകയും ചെയ്തു..
മറ്റുചിലർ ഇങ്ങനെയും ആവാം......!
കഴിഞ്ഞ ആഴ്ചയിലെ ഒരു ഞായറാഴ്ച ഞാനും എന്റെ കുടുംബം ആ വീട്ടിൽ പോവുകയും കുറേനേരം കുടുംബത്തോടൊപ്പം ഫോട്ടോയെടുക്കുകയും
കളിതമാശകൾ പറയുകയും അതും കഴിഞ്ഞു ഊണ് കഴിച്ച് പിറ്റേദിവസം നമ്മൾ തിരിച്ചു വരികയും ചെയ്തു....
ഇത്ര പെട്ടെന്ന് എന്താണ് സംഭവിച്ചത്....!!
അതുമല്ലെങ്കിൽ ഇന്നലെ രാത്രി ഞങ്ങൾ കുറെ ഫോണിൽ സംസാരിക്കുകയും കുറേ ചാറ്റ് ചെയ്യുകയും ചെയ്തു.
ഇന്ന് രാവിലെ എന്റെ മറ്റൊരു സുഹൃത്ത് പറഞ്ഞറിഞ്ഞാണ് ഞാനീ മരണവാർത്ത അറിയുന്നത്......
അപ്പോൾ നാം എല്ലാവരും മനസ്സിലാക്കേണ്ടത് ഇത്രയേ ഉള്ളൂ.....
ഏതൊരു മനുഷ്യൻ്റെയും മരണമെന്നത് ഒരു നിമിഷത്തിനുള്ളിൽ ആണ്....
ഇന്ന് കണ്ടവനെ നാം നാളെ കാണുന്നില്ല...
ജീവിച്ചിരിക്കുന്ന സമയത്ത് നാം കുടുംബത്തിനും സഹപ്രവർത്തകർക്കും അതുമല്ലെങ്കിൽ ബന്ധുമിത്രാദികൾക്കും സഹായങ്ങൾ 'ചെയ്യുകയും അവരെ സന്തോഷിപ്പിക്കുകയും ചെയ്താൽ അത്തരം പുണ്യകർമ്മങ്ങൾ മാത്രമാണ് നമുക്കെല്ലാവർക്കും ബാക്കി വെക്കാൻ ഉള്ളത്........