ഗുരുശിഷ്യബന്ധം
ഗുരുശിഷ്യബന്ധം വെറുമൊരു പ്രദർശനമോ.........?
മാതാ പിതാ ഗുരു ദൈവം എന്നല്ലേ.....
മാതാവിനെയും പിതാവിനെയും ഗുരുക്കന്മാരെയും ദൈവത്തിനു തുല്യം ബഹുമാനിക്കുകയും ആദരവുകൾ കൊടുത്തുകൊണ്ട് അവരെ സ്നേഹിക്കുകയും സന്തോഷിപ്പിക്കുകയും എന്നല്ലേ......
എന്നാൽ ഇന്നത്തെ യുവത്വം ഇങ്ങനെയൊക്കെയാണോ......?
ഇങ്ങനെയൊന്നുമല്ല എങ്കിൽ അതിനുള്ള കാരണങ്ങൾ എന്തെല്ലാമാണ്......?
ഗുരുശിഷ്യബന്ധം വെറുമൊരു പ്രദർശനം മാത്രമാകുന്നുവോ.......?
ഇന്നത്തെ യുവ തലമുറ ഇൻഫർമേഷൻ ടെക്നോളജിയുടെ ഒരു കാലഘട്ടത്തിലാണ്.
മാതാവിനെയും പിതാവിനെയും ഗുരുനാഥന്മാരെയും അനുസരിക്കാത്ത തക്കതായ കാരണങ്ങളും ഒരുപക്ഷേ ഇതു തന്നെയായിരിക്കാം...!!!
ഒരു വിദ്യാർത്ഥി വീട്ടിൽ നിന്നും സ്കൂളിലെത്തിയാൽ ആ കുട്ടിയുടെ പൂർണ്ണ ഉത്തരവാദിത്വം പിന്നെ ആ സ്കൂളിലെ പ്രധാന അധ്യാപകനും ക്ലാസ് ടീച്ചേഴ്സിനുമാണ്. അത്തരം ഉത്തരവാദിത്വങ്ങൾ പ്രധാന അധ്യാപകനും ടീച്ചേഴ്സും നിറവേറ്റി പോരുന്നുമുണ്ട്. പക്ഷേ...
ഇന്നത്തെ പുതിയ തലമുറയിൽ പെട്ട വിരലിലെണ്ണാവുന്നവർ മാത്രം ഗുരുശിഷ്യ ബന്ധത്തെ വിച്ഛേദിച്ചു കൊണ്ടിരിക്കുന്നു.
അത്തരം വിദ്യാർഥികളാണ് ഭാവിയിൽ ക്രിമിനലുകളും, പിടിച്ചുപറി, മറ്റു സമൂഹത്തിൽ നടക്കാൻ പാടില്ലാത്ത പല ഗുണ്ടായിസങ്ങളിലും അകപ്പെട്ട് പോകുന്നത്...
മാറണം ഓരോ വിദ്യാർത്ഥിയും.....
മാറ്റിയെടുക്കണം ഓരോ ഗുരുനാഥന്മാരും....
അപ്പോഴാണ് ഗുരുശിഷ്യബന്ധം വെറുമൊരു പ്രദർശനം ആവാതിരിക്കുക....