വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് വ്യാപാരി വ്യവസായി സമിതി മേഖലാ കമ്മിറ്റി ഫറോക്ക് നഗരസഭയിലേക്ക് മാർച്ച് നടത്തി.
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് വ്യാപാരി വ്യവസായി സമിതി മേഖലാ കമ്മിറ്റി ഫറോക്ക് നഗരസഭയിലേക്ക് മാർച്ച് നടത്തി. ജില്ലാ പ്രസിഡൻറ് സൂര്യ അബ്ദുൽഗഫൂർ ഉദ്ഘാടനം ചെയ്തു.
കൊവിഡ് കാലത്ത് സർക്കാർ പ്രഖ്യാപിച്ച വാടക ഇളവ് നടപ്പിലാക്കുക, കൊവിഡ് കാലത്തെ തൊഴിൽ നികുതി ഒഴിവാക്കുക, അമിതമായ ലൈസൻസ് ഫീസ് വർദ്ധനവ് പിൻവലിക്കുക എന്നീ ആവശ്യങ്ങളാണ് വ്യാപാരികൾ മുന്നോട്ടു വച്ചത്. വിഷയത്തിൽ നഗരസഭ ചെയർമാൻ എൻ.സി അബ്ദുൽ റസാഖുമായി ചർച്ച നടത്തി. അതിൻറെ അടിസ്ഥാനത്തിൽ ആവശ്യങ്ങൾ പരിഗണിക്കാമെന്നും ചെയർമാൻ ഉറപ്പുനൽകിയിട്ടുണ്ട്. മാർച്ചിൽ മേഖല സെക്രട്ടറി ടി. മധുസൂദനൻ, പ്രസിഡണ്ട് എ.എം .ഷാജി, ജില്ലാ സെക്രട്ടറി ടി.മരയ്ക്കാർ, കൗൺസിലർ കെ.എം .അഫ്സൽ, ജലീൽ ചാലിൽ, ടി.സുധീഷ്, എ. എം.അബ്ദുൾ നാസർ, പി .മുഹമ്മദ് അഷ്റഫ്, മോഹൻദാസ് സിനാർ, എൻ. പി.യൂസഫ് അലി, തുടങ്ങിയവർ സംസാരിച്ചു.