വേനൽ കടുത്തതോടെ
ദാഹജലത്തിനായി അലയുന്ന
പക്ഷികൾക്കു ദാഹജലവുമായി വിദ്യാർഥികൾ
കോഴിക്കോട് :
വേനൽ കടുത്തതോടെ
ദാഹജലത്തിനായി അലയു
ന്ന പക്ഷികൾക്കു വെള്ളം
കുടിക്കാൻ സൗകര്യമൊരു
ക്കി അവയ്ക്ക് ആശ്വാസമേ
കി മാതൃകയാകുകയാണ് ഫാറൂഖ് എ. എൽ. പി സ്കൂളിലെ
കബ് ആ
ൻഡ് ബുൾ ബുൾ യൂണിറ്റ്
അംഗങ്ങൾ.
ജൈവവൈവിധ്യ ഉദ്യാന
ത്തിലെ വിവിധയിടങ്ങളിൽ
മൺപാത്രങ്ങൾ സ്ഥാപിച്ചാണ് പദ്ധതി ആരംഭിച്ചത്.
കടുത്ത വേനലിൽ ജലാശയങ്ങൾ വറ്റിവരളുമ്പോൾ പക്ഷികൾക്കു കുടിനീർ അന്യമാകരുതെന്ന
ചിന്തയിൽ നിന്നാണ്
അവയ്ക്ക് ദാഹജലം
പകരാൻ കുട്ടികൾ മുന്നോട്ട് വന്നത്.വെള്ളം കുടിക്കുന്നതിനൊപ്പം പക്ഷികൾക്ക് കുളിക്കുന്നതിനും ഇത്തരം ജലാശയങ്ങൾ സഹായകമാകുമെന്ന് കുട്ടികൾ പറയുന്നു.രണ്ടുദിവസത്തിൽ കൂടുമ്പോൾ വെള്ളം മാറ്റി നിറയ്ക്കും.വിദ്യാർത്ഥികളുടെ വീടുകളിലും പരിസരത്തും പൊതുസ്ഥലങ്ങളിലും തണ്ണീർക്കുടങ്ങൾ സ്ഥാപിക്കണമെന്ന് പദ്ധതി ഉദ്ഘാടനം ചെയ്ത ഹെഡ്മാസ്റ്റർ
കെ.എം മുഹമ്മദുട്ടി മാസ്റ്റർ പറഞ്ഞു.
ഫ്ലോക്ക് ലീഡർ എം. ഷറീന,കബ്ബ് മാസ്റ്റർ കെ.അമീൻ,പി.ടി.എ പ്രസിഡണ്ട് പി. പി ഹാരിസ്, സ്റ്റാഫ് സെക്രട്ടറി ജഹാംഗീർ കബീർ , എസ്.ആർ.ജി കൺവീനർ മുഹമ്മദ് അലി, , അബ്ദുൽ സലാം,ജുനൈന മാഷ്ന എന്നിവർ പങ്കെടുത്തു.