കായലം പ്രീമിയർ ലീഗിന് ഇന്ന് തുടക്കമാകും
പെരുവയൽ :
കായലം പ്രീമിയർ ഫുട്ബോൾ സീസൺ 2 വിന് ഇന്ന് തുടക്കം കുറിക്കും .
16 ടീമുകളിലായി 112 താരങ്ങൾ ബൂട്ടണിയുന്ന പ്രീമിയർ ലീഗ് മൂന്ന് ദിവസങ്ങളിലായാണ് നടക്കുക .
16 ടീമുകളിലേക്ക് ഗോളിയടക്കം 7 വീതം കളിക്കാരെ നറുക്കെടുപ്പിലൂടെയാണ് തെരഞ്ഞെടുത്തത് .
ഫുട്ബോളിനെ എന്നും നെഞ്ചേറ്റിയ പാരമ്പര്യമാണ് കായലത്തിനുള്ളത് .
ജാതി മത രാഷ്ട്രീയ ബേധമില്ലാതെ ഫുട്ബോൾ എന്ന വികാരത്തിൽ പരസ്പര ഐഖ്യത്തിലും സൗഹാർദ്ധത്തിലും കഴിയുന്ന പ്രദേശം കൂടിയാണിത് .
വിജയികൾക്ക്
പാറക്കോട്ട് ശ്രീമാനുണ്ണി നായർ സ്മാരക വിന്നേഴ്‌സ് ട്രോഫിയും കുവിൽ സരോജിനി സ്മാരക പ്രൈസ് മണിയും ലഭിക്കും
റണ്ണേഴ്സിന് ഒഞ്ഞപ്പുറത്ത് സദാനന്ദൻ സ്മാരക ട്രോഫിയും ശങ്കരം വീട്ടിൽ സീതി സ്മാരക പ്രൈസ് മണിയും ലഭിക്കും .