ജവഹർ അഖില കേരള സെവൻസ് ഫുട്‌ബോൾ ടൂർണ്ണമെൻ്റ് ജസ്ബ മുണ്ടുമുഴിക്ക് ജയം.
മാവൂർ:
ജവഹർ മാവൂർ സംഘടിപ്പിക്കുന്ന പുറത്തഞ്ചേരി ഷൗക്കത്തലി മെമ്മോറിയൽ ട്രോഫിക്കും അരിയാപറമ്പത്ത് പരശുരാമൻ മെമ്മോറിയൽ റണ്ണറപ്പിനും വേണ്ടിയുള്ള അഖില കേരള ഫ്ലഡ് ലൈറ്റ് സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റിൽ ജസ്ബ മുണ്ടുമുഴിക്ക് ജയം. രണ്ടിനെതിരെ അഞ്ചു ഗോളുകൾക്ക് സാന്ദ്രോസ് കൊളത്തറയെയാണവർ പരാജയപ്പെടുത്തിയത്.ജസ്ബ മുണ്ടുമുഴിയുടെ ഫവാസിന് ഹാട്രിക്ക് ലഭിച്ചു. സിദ്ദീഖും ആസിഫും ഓരോ ഗോൾ വീതം നേടി.കൊളത്തറക്കായി ഷമീമും ജിബിലേഷും ഓരോ ഗോൾ വീതം നേടി.ഇന്ന് (വ്യാഴം) അമിഗോസ് നീലേശ്വരം ആതിഥേയരായ ജവഹർ അക്കാഡമി മാവൂരിനെ നേരിടും. മത്സരം രാത്രി 8ന് .