Peruvayal News

Peruvayal News

കായലം പ്രീമിയർ ലീഗ് ഫുട്ബോൾ ഇന്ന് സമാപിക്കും


കായലം പ്രീമിയർ ലീഗ് ഫുട്ബോൾ ഇന്ന് സമാപിക്കും 
പെരുവയൽ: 
കായലം പ്രീമിയർ ലീഗ് സീസൺ 2 വിന് ഇന്ന് പരിസമാപ്തിയാവും .
രണ്ട് ദിവസങ്ങളായി അമ്പലമുക്ക് ലോട്ടോ sർഫിൽ നടന്ന് വരുന്ന പ്രീമിയർ ലീഗിലെ ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ ഇന്ന് വൈകീട്ട് 5 മണിക്ക് തുടങ്ങും .
നാല് ക്വാർട്ടർ ഫൈനൽ മത്സരങ്ങളും രണ്ട് സെമി ഫൈനൽ മത്സരങ്ങളും ഫൈനൽ മത്സരവുമടക്കം 7 മത്സരങ്ങൾ ഇന്ന് ലോട്ടോ ടർഫിൽ   നടക്കും .
ഗ്രൂപ്പ് എ യിൽ നിന്നും കൂടുതൽ പോയിൻ്റ് നേടിയ യംഗ് സ്റ്റാർ കായലവും രണ്ടാം സ്ഥാനക്കാരായി സ്പാർട്ടൻസ് എഫ്സിയും ക്വാർട്ടർ ഫൈനൽ കളിക്കും .
ഗ്രൂപ്പ് ബി യിലെ ചാമ്പ്യൻമാരായ തക്കു എഫ്.സിയും റിയൽ എഫ്.സി താഴ് വാരവും കളത്തിലറങ്ങും .
ഗ്രൂസ് സി യിൽ നിന്നും ബെസ്റ്റ് എഫ്.സിയും ലിയോ എഫ് സിയും ക്വാർട്ടറിൽ കളിക്കും .
ഗ്രൂപ്പ് ഡി യിൽ 6 വീതം പോയിൻ്റ് നേടി ഡി.ജി ഗ്രൂപ്പും എഫ്.സി. പാച്ചാക്കലും ക്വാർട്ടർ ബർത്ത് ഉറപ്പിച്ചു.

മത്സരങ്ങൾ വീക്ഷിക്കാൻ വൻ ജനക്കൂട്ടമാണ് അമ്പലമുക്ക് ലോട്ടോ ടർഫിൽ ദിനം പ്രതി എത്തിച്ചേരുന്നത് .
ഫുട്ബോളിനെ ഒരു വികാരമായി നെഞ്ചേറ്റുകയാണ് ഈ നാട്ടുകാർ  

Don't Miss
© all rights reserved and made with by pkv24live