ജവഹർ അഖില കേരള സെവൻസ് ഫുട്‌ബോൾ ടൂർണ്ണമെൻ്റ് ജവഹർ അമി ഗോസ് മത്സരം സമനിലയിൽ
മാവൂർ:
ജവഹർ മാവൂർ സംഘടിപ്പിക്കുന്ന പുറത്തഞ്ചേരി ഷൗക്കത്തലി മെമ്മോറിയൽ ട്രോഫിക്കും അരിയാപറമ്പത്ത് പരശുരാമൻ മെമ്മോറിയൽ റണ്ണറപ്പിനും വേണ്ടിയുള്ള അഖില കേരള ഫ്ലഡ് ലൈറ്റ് സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റിൽ ജവഹർ അക്കാഡമി മാവൂർ അമിഗോസ് നീലേശ്വരം മത്സരം സമനിലയിൽ പിരിഞ്ഞു.ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി.അമി ഗോസിന് വേണ്ടി ജോപ്പനം ജവഹറിനായി നദീമും ഗോൾ വലചലിപ്പിച്ചു. ഇരു ടീമുകളും മാർച്ച് ഒന്നിന് വീണ്ടും ഏറ്റുമുട്ടും.യു. എ. ഇ യിലെ പ്രമുഖ വ്യവസായിയും ഷാജൂസ് വേൾഡ് എം.ഡി.യുമായ ഷാജു മണ്ണാർക്കാട് കളിക്കാരുമായി പരിചയപ്പെട്ടു.ഇന്ന് (വെള്ളി) കോസ് മോസ് തിരുവമ്പാടി ബ്രസീൽ ചേന്ദമംഗല്ലൂരിനെ നേരിടും. മത്സരം രാത്രി 8ന് .