Peruvayal News

Peruvayal News

ഹരിതകർമസേനക്ക് ഫയർ ആന്റ് സേഫ്റ്റി പരിശീലനം നൽകി.


ഹരിതകർമസേനക്ക് ഫയർ ആന്റ് സേഫ്റ്റി പരിശീലനം നൽകി.

എം സി എഫ് / എം ആർ എഫ് കേന്ദ്രങ്ങളിൽ  തീപിടുത്ത സാഹചര്യങ്ങൾ ഒഴിവാക്കുന്നതിനു സ്വീകരിക്കേണ്ട മുൻ കരുതൽ സംബന്ധിച്ച് സർക്കാർ ഇറക്കിയ ഉത്തരവുകളുടെ അടിസ്ഥാനത്തിൽ ഹരിതകേരളം മിഷന്റെ സഹായത്തോടെ പെരുമണ്ണ ഗ്രാമ പഞ്ചായത്തിലെ ഹരിതകർമ്മ സേന അംഗങ്ങൾക്കു ഫയർ ആന്റ് സേഫ്റ്റി പരിശീലനം നൽകി. മീഞ്ചന്ത ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷൻ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ആണ് പരിശീലനം സംഘടിപ്പിച്ചത്.

  പെരുമണ്ണ ഗ്രാമ പഞ്ചായത്ത്‌ ഹാളിൽ വെച്ച് നടന്ന പരിശീലന പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ഷാജി പുത്തലത്ത് ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് സെക്രട്ടറി ശ്രീമതി ജിഷ സ്വാഗതം പറഞ്ഞു. പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് ശ്രീമതി ഉഷ സി അധ്യക്ഷത വഹിച്ചു. 

മീഞ്ചന്ത ഫയർ ആൻഡ്‌ റെസ്ക്യൂ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ  ഹംസക്കോയ പരിശീലനം നയിച്ചു. അഗ്നി സുരക്ഷ സംബന്ധിച്ച പ്രാഥമിക വിവരങ്ങൾ, പൊള്ളലേറ്റൽ ചെയ്യണ്ട കാര്യങ്ങൾ,  ഫയർ extinguish ഉപയോഗിക്കേണ്ട രീതികൾ, ഗ്യാസ് കുറ്റികൾ ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന അപകടങ്ങൾ എങ്ങനെ കൈകാര്യം ചെയ്യാം, CPR നൽകേണ്ട രീതി, ഭക്ഷണമോ മറ്റോ തൊണ്ടയിൽ കുടുങ്ങിയാൽ രക്ഷപെടുത്തേണ്ട രീതി എന്നിവയെ കുറിച്ച്  ക്ലാസ്സ്‌ എടുത്തു.

പരിപാടിയിൽ സെക്രട്ടറി രാധിക, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പ്രധീഷ്, വി ഇ ഒ സിമ്‌ലി, കുടുംബശ്രീ സി. ഡി. എസ് ചെയർപേഴ്സൺ സുമ, ഹരിതകേരളം മിഷൻ റിസോഴ്സ് പേഴ്സൺമാരായ ഡോണ, രുദ്രപ്രിയ, ഹരിതകർമ്മ സേന അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
ഹരിതകർമ്മസേന പ്രസിഡന്റ് ശ്രീമതി ബബിത വി , ഹരിത കർമ്മ സേനാംഗം ശ്രീമതി ഷീജ എന്നിവർ പരിശീലനം സംബന്ധിച്ച അനുഭവങ്ങൾ പങ്കു വെച്ചു. ഹരിത കർമ്മസേന സെക്രട്ടറി ശ്രീമതി സാബിറ ഒ നന്ദി പ്രകാശിപ്പിച്ചു.

നേരത്തെ കുന്നമംഗലം ഗ്രാമ പഞ്ചായത്തിലും ഇത്തരത്തിൽ വെള്ളിമടുകുന്ന് ഫയർ ആൻഡ് റെസ്ക്യൂ യൂണിറ്റിന്റെ സഹായത്തോടെ കുന്നമംഗലം ഗ്രാമ പഞ്ചായത്തിലെ ഹരിതകർമസേനക്കു പരിശീലനം സംഘടിപ്പിച്ചിരുന്നു. ബ്ലോക്കിലെ മറ്റു പഞ്ചായത്തുകളിലും വരും ദിവസങ്ങളിൽ പരിശീലനം നടത്തും.

Don't Miss
© all rights reserved and made with by pkv24live