വാർത്ത: ഫൈസൽ പെരുവയൽ
ഞങ്ങൾ വീണ്ടും വരികയാണ് പഠിച്ചിറങ്ങിയ ആ കലാലയത്തിലേക്ക്

ഞങ്ങളുടെ ജീവിതം തന്നെ മാറ്റി മറിച്ച ആ കലാലയത്തിലേക്ക് ഒരു എത്തിനോട്ടം:
അതെ ഞങ്ങൾ ഒരിക്കൽ കൂടി ഒത്തു കുടുന്നു.
പഠിപ്പു കഴിഞതിനു ശേഷം ഞങ്ങൾ എല്ലാവരും തന്നെ ഒരോ വഴിക്ക് നീങ്ങി.
ചിലർ വിദേശത്തും മറ്റു ചിലർ നാട്ടിൽ തന്നെ ചെറിയ ചെറിയ ബിസിനസുകളുമായി മുന്നോട്ടു പോവുന്നു.
ഞങ്ങൾ തമ്മിൽ എല്ലാവരും ഒത്തൊരുമിച്ച് കാണുക എന്നത് അസാധ്യ മായിരുന്നു.
എന്നാൽ അതിനൊരവസരം വീണ്ടും വന്നു ചേർന്നിരിക്കുന്നു.
സോഷ്യൽ മീഡിയയിലൂടെ മാത്രമായിരുന്നു ഞങ്ങളുടെ കുശലം പറിച്ചിലും ചങ്ങാത്തം കുടലും.
2011 -12 ബാച്ചിൽ നിന്നും പത്താംതരം ബി ക്ലാസിൽ നിന്നും പഠിച്ചിറങ്ങിയ ഞങ്ങൾ ആ മനോഹരമായ തിരുമുറ്റത്ത് ഒരിക്കൽ കൂടി ഒന്നിക്കുവാൻ പോവുകയാണ്.
നമ്മുടെ ഗുരുനാഥന്മാരെ ഒരു നോക്ക് കാണാനും അവരുമായി ഒരു കുശലം പറച്ചിലും.
ഞങ്ങൾക്കും ഒത്തിരി ഒത്തിരി സ്നേന ദു:ഖങ്ങൾ പങ്കുവെക്കാനുണ്ട്.
2022 ഫെബ്രുവരി മാസം ഇരുപത്തി ആറാം തിയ്യതി ശനിയാഴ്ച വൈകുന്നേരം നാലു മണിക്ക് ഞങ്ങൾ ആ തിരുമുറ്റത്ത് എത്തും.
ഈ ഒത്തുചേരലിന് വളരേ നല്ല രീതിയിൽ നേതൃത്വം കൊടുക്കുന്ന ഒരു വെക്തിത്വമുണ്ട്.
അദ്ധേഹത്തിൻ്റെ പേര് പരാമർശിക്കാതിരുന്നാൽ ശരിയാവില്ല.
കോഴിക്കോട് കളിച്ചു വളർന്ന വെള്ളയിൽ താമസിക്കുന്ന അർഷാദാണ് ഇതിന് പിന്നിൽ ചരടുകൾ വലിക്കുന്നത്.