ഡൽഹിയിൽ HRDF ഹോസ്റ്റൽ ആരംഭിച്ചു.
ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന
ഹ്യൂമൻ റിസോഴ്സ് ഡവലപ്മെൻറ് ഫൗണ്ടേഷൻ ( HRDF ) ഡൽഹിയിൽ ആരംഭിച്ച വനിതാ ഹോസ്റ്റൽ ചെയർമാൻ ഡോ. ഹുസൈൻ മടവൂർ ഉദ്ഘാടനം ചെയ്തു. സി.ഇ.ഒ. ഡോ. സർഫറസ് നവാസ് ഖാൻ , മുഹ്സിന .ടി .കെ, അഫ്സൽ യൂസുഫ്, കെ. സിറാജുദ്ദീൻ, നിഷാന കെ, തുടങ്ങിയവർ സംബന്ധിച്ചു. പ്രധാനപ്പെട്ട കേന്ദ്ര സർവ്വകലാശാല കളോടനുബന്ധിച്ച് മലയാളി വിദ്യാർത്ഥികൾക്കായി കൂടുതൽ ഹോസ്റ്റലുകൾ തുടങ്ങാൻ HRDF പദ്ധതികൾ തയ്യാറാക്കി വരുന്നുണ്ടെന്ന് ഹുസൈൻ മടവൂർ പറഞ്ഞു.